പ്രതീകാത്മക ചിത്രം 
India

ഇന്ത്യയിലെ 'ആദ്യത്തെ' ഹ്യൂമന്‍ പാപ്പിലോമാവൈറസ് വാക്‌സിന്‍ പുറത്തിറക്കി

ഗാര്‍ഡസില്‍ 9 എന്നതാണ് വാക്‌സിന് നല്‍കിയിരിക്കുന്ന പേര്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹ്യൂമന്‍ പാപ്പിലോമാവൈറസ് മൂലമുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ രാജ്യത്ത് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരേ പോലെ ഉപയോഗിക്കാവുന്ന ആദ്യ വാക്‌സിന്‍ പുറത്തിറക്കി പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ എംഎസ്ഡി ഫാര്‍മസ്യൂട്ടിക്കല്‍സ്. ഗാര്‍ഡസില്‍ 9 എന്നതാണ് വാക്‌സിന് നല്‍കിയിരിക്കുന്ന പേര്. 9- വാലന്റ് ഹ്യൂമന്‍ പാപ്പിലോമാവൈറസ് വാക്‌സിനാണിത്.

സെര്‍വിക്കല്‍ കാന്‍സറിന് മുഖ്യകാരണം ഹ്യൂമന്‍ പാപ്പിലോമാവൈറസാണ്. ലോകത്ത് സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് മരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. എല്ലാവര്‍ഷവും ശരാശരി 1,22,000 പേര്‍ക്കാണ് സെര്‍വിക്കല്‍ കാന്‍സര്‍ ബാധിക്കുന്നത്. ഇതില്‍ 67000 പേര്‍ക്ക് മരണം സംഭവിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലോകത്ത് സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് മരിക്കുന്നവരില്‍ 25 ശതമാനം ഇന്ത്യയിലാണ്. നൂറ് കണക്കിന് വൈറസുകള്‍ ഉണ്ടെങ്കിലും 13 എണ്ണമാണ് കാന്‍സറിന് കാരണമാകുന്നത്. ഇതില്‍ എച്ച്പിവി -ടൈപ്പ് 16, ടൈപ്പ് 18 എന്നിവയാണ് ഭൂരിഭാഗം സെര്‍വിക്കല്‍ കാന്‍സറിനും കാരണഹേതു.

എച്ച്പിവി അണുബാധയ്ക്ക് മുന്‍പ് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കിയാല്‍ സെര്‍വിക്കല്‍ കാന്‍സര്‍ തടയാമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലദ്വാരത്തിലെ കാന്‍സര്‍ അടക്കം ലൈംഗികാവയവങ്ങളുമായി ബന്ധപ്പെട്ട മറ്റു കാന്‍സറുകള്‍ വരുന്നത് പ്രതിരോധിക്കാനും ഇത് ഫലപ്രദമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടികളില്‍ ഒന്‍പതിനും 26നും ഇടയിലും ആണ്‍കുട്ടികളില്‍ ഒന്‍പതിനും 15നും ഇടയില്‍ വാക്‌സിന്‍ നല്‍കാം.മാംസപേശിയിലാണ് വാക്‌സിന്‍ കുത്തിവെയ്ക്കുന്നത്. ആറുമാസത്തിനിടെ മൂന്ന് ഡോസ് വാക്‌സിനാണ് നല്‍കേണ്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം