വാക്‌സിനേഷന്‍, പിടിഐ: ഫയല്‍ ചിത്രം 
India

രാജ്യത്ത് അഞ്ചാമത്തെ വാക്സിനും; സൈ‍ഡസ് കാഡില അനുമതി തേടി, ലോകത്തെ ആദ്യത്തെ 'പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിന്‍'

കോവിഡ് വാക്സിന് അടിയന്തര ഉപയോ​ഗത്തിന് അനുമതി തേടി പ്രമുഖ മരുന്ന് കമ്പനിയായ സൈഡസ് കാഡില ഡ്ര​ഗ്സ് കൺട്രോളറെ സമീപിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി:  കോവിഡ് വാക്സിന് അടിയന്തര ഉപയോ​ഗത്തിന് അനുമതി തേടി പ്രമുഖ മരുന്ന് കമ്പനിയായ സൈഡസ് കാഡില ഡ്ര​ഗ്സ് കൺട്രോളറെ സമീപിച്ചു. സൈക്കോവ്- ഡി എന്ന പേരിലുള്ള വാക്സിൻ വർഷത്തിൽ 12 കോടി ഡോസ് ഉൽപ്പാദിപ്പിക്കാനാണ് സൈഡസ് കാഡില ലക്ഷ്യമിടുന്നത്. അനുമതി ലഭിച്ചാല്‍ ലോകത്തെ ആദ്യത്തെ പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിന്‍ എന്ന പേര് സൈക്കോവ്- ഡിക്ക് ലഭിക്കും. രോഗാണുവിന്റെ അടിസ്ഥാനത്തില്‍ രോഗപ്രതിരോധശേഷിയെ ശക്തിപ്പെടുത്തുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിക്കുന്നത്.

നിലവിൽ അടിയന്തര ഉപയോ​ഗത്തിന് അനുമതി തേടി ഡ്ര​ഗ്സ് കൺട്രോളറെ സമീപിക്കുന്ന അഞ്ചാമത്തെ കമ്പനിയാണ് സൈഡസ് കാഡില. നിലവിൽ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, റഷ്യൻ നിർമ്മിത സ്പുട്നിക്, മോഡേണ എന്നിവയ്ക്ക് അടിയന്തര ഉപയോ​ഗത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. 

രാജ്യത്ത് 28000 പേരിലാണ് വാക്സിൻ പരീക്ഷണം നടത്തിയതെന്ന് സൈഡസ് കാഡില പറയുന്നു. കുട്ടികളിലും പരീക്ഷണം നടത്തി. മികച്ച ഫലമാണ് ലഭിക്കുന്നതെന്ന് സൈഡസ് കാഡില പറയുന്നു.  രണ്ടാം കോവിഡ് തരം​ഗത്തിന്റെ സമയത്തായിരുന്നു പരീക്ഷണം. ഡ‍െൽറ്റ വകഭേദത്തിനെതിരെയും ഇത് ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെടുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

SCROLL FOR NEXT