IndiGo ഫയല്‍ ചിത്രം
India

ഇന്ന് 67 സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ; പ്രതികൂല കാലാവസ്ഥയെന്ന് വിശദീകരണം

67 സര്‍വീസുകളില്‍ നാലെണ്ണം മാത്രമാണ് പ്രവര്‍ത്തന തടസ്സങ്ങളാല്‍ റദ്ദാക്കിയത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനങ്ങള്‍ ഇന്നും സര്‍വീസുകള്‍ റദ്ദാക്കി. വിവിധ നഗരങ്ങളില്‍ നിന്നുള്ള 67 സര്‍വസീകുകളാണ് റദ്ദാക്കിയത്. പ്രതികൂല കാലാവസ്ഥയും പ്രവര്‍ത്തനതടസ്സങ്ങളുമാണ് റദ്ദാക്കാന്‍ കാരണമെന്നാണ് വിശദീകരണം.

67 സര്‍വീസുകളില്‍ നാലെണ്ണം മാത്രമാണ് പ്രവര്‍ത്തന തടസ്സങ്ങളാല്‍ റദ്ദാക്കിയത്. അഗര്‍ത്തല, ചണ്ഡിഗഡ്, ഡെറാഢൂണ്‍, വാരാണസി, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള സര്‍വീസ് റദ്ദാക്കിയത് മോശം കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്നാണ്.

ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞ് ആണ് അനുഭവപ്പെടുന്നത്. ഇന്ന് വൈകീട്ടും രാത്രിയും ഉള്ള സര്‍വീസുകളും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു. പ്രതികൂല കാലാവസ്ഥ സര്‍വീസുകള്‍ ബാധിക്കുമെന്ന് ഇന്‍ഡിഗോ എക്‌സില്‍ കുറിച്ചു. മുന്നറിയിപ്പില്ലാതെ വിമാനം വൈകുന്നതിലും റദ്ദാക്കുന്നതില്‍ യാത്രക്കാര്‍ കടുത്ത പ്രതിഷേധത്തിലാണ്.

Indigo cancels 67 flights from multiple airports due to bad weather, operational issues

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലസ്ഥാനത്ത് സ്വതന്ത്രന്റെ പിന്തുണ; കേവല ഭൂരിപക്ഷം ഉറപ്പിച്ചു; വിവി രാജേഷ് കേരളത്തിലെ ആദ്യത്തെ ബിജെപി മേയര്‍ ആകും

ടിക്കറ്റ് എടുത്ത് കളി കാണാന്‍ ആളില്ല; ആരാധകര്‍ക്ക് സ്റ്റേഡിയത്തില്‍ ഇനി സൗജന്യ പ്രവേശനം

കയ‍ർ ടെക്നോളജിയിൽ ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ; മാസം 3,000 രൂപ സ്റ്റൈപൻഡ്

പാലായെ നയിക്കാന്‍ 21 കാരി; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍; പുളിക്കകണ്ടം കുടുംബത്തിന്റെ പിന്തുണ യുഡിഎഫിന്

വിവി രാജേഷ് തിരുവനന്തപുരത്ത് മേയർ സ്ഥാനാർത്ഥി; 'മുഖ്യമന്ത്രിയും പോറ്റിയുമുള്ള ഫോട്ടോ എഐ'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT