ഇന്ദിര ഗാന്ധി എക്സ്പ്രസ് ഫയല്‍
India

'ഇന്ദിര ഗാന്ധി ഉണ്ടായിരുന്നെങ്കില്‍ ബിജെപിയെ നിരോധിക്കുമായിരുന്നു'; ഗെഹ്‌ലോട്ടിന്റെ പരാമര്‍ശത്തില്‍ വിവാദം

രാജ്യത്തെ ഇന്നത്തെ അന്തരീക്ഷം അങ്ങേയറ്റം അപകടകരമാണ്. ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍, അതിന്റെ അനന്തരഫലങ്ങള്‍ പിന്നീട് അനുഭവിക്കേണ്ടിവരും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ഭോപ്പാല്‍: ഇന്ദിര ഗാന്ധി ഇന്നുണ്ടായിരുന്നെങ്കില്‍ ബിജെപിയെ നിരോധിക്കുമായിരുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന അശോക് ഗെഹ് ലോട്ടിന്റെ പരാമര്‍ശം രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തി. പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തുവന്നു. കോണ്‍ഗ്രസിന്റെത് മുസ്ലീം പ്രീണനവും ഹിന്ദു വിദ്വേഷവുമാണെന്ന് ബിജെപി ആരോപിച്ചു.

ഇന്നലെ ജയ്പൂരില്‍ ഒരു അവാര്‍ഡ്ദാന ചടങ്ങിലായിരുന്നു ഗെഹ്‌ലോട്ടിന്റെ പരാമര്‍ശം. തന്റെ അന്‍പത് വര്‍ഷത്തെ പൊതുജീവിതത്തില്‍ കണ്ടിട്ടില്ലാത്ത വിധം രാജ്യത്തെ അന്തരീക്ഷം അങ്ങേയറ്റം അപടകരമാണെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. 'ഇന്ദിരാഗാന്ധിയെപ്പോലൊരു നേതാവ് ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അവര്‍ ബിജെപിയെപ്പോലൊരു പാര്‍ട്ടിയെ നിരോധിക്കുമായിരുന്നു. പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെയാണ് ഞാന്‍ ഇക്കാര്യം പറയുന്നത്, രാജ്യത്തെ ഇന്നത്തെ അന്തരീക്ഷം അങ്ങേയറ്റം അപകടകരമാണ്. ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍, അതിന്റെ അനന്തരഫലങ്ങള്‍ പിന്നീട് അനുഭവിക്കേണ്ടിവരും,' അദ്ദേഹം പറഞ്ഞു.

രാജ്യത്ത് അധികാരത്തിലിരിക്കുന്ന ബിജെപി മതപരമായ ധ്രുവീകരണം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മുസ്ലീം നാമധാരികള്‍ക്ക് ബിജെപി സീറ്റ് നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയെങ്കിലും അഞ്ച് സീറ്റുകള്‍ നല്‍കാമായിരുന്നു. പൂര്‍ണ ഹിന്ദുത്വ പാര്‍ട്ടിയാണെന്ന് കാണിക്കാനാണ് ബിജെപി ആഗ്രഹിക്കന്നത്. ഹിന്ദുത്വം ഉണര്‍ത്തി ഭരിക്കുക എന്ന ചിന്താഗതി മാത്രമുള്ളവര്‍ക്കെതിരെ, ഇന്ദിരാഗാന്ധിയെപ്പോലൊരു വലിയ നേതാവ് ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അവര്‍ ബി.ജെ.പിയെപ്പോലൊരു പാര്‍ട്ടിയെ നിരോധിക്കുമായിരുന്നു. ഹിന്ദുത്വ എന്ന ഒരൊറ്റ അജണ്ടയില്‍ ഹിന്ദുക്കളുടെ പേരില്‍ മാത്രം രാഷ്ട്രീയം കളിക്കാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്?' അദ്ദേഹം ചോദിച്ചു.

ഗെഹ്‌ലോട്ടിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസിന് ഹിന്ദുക്കളോടും ഹിന്ദുത്വത്തോടുമുള്ള വിദ്വേഷമാണ് ഇത് കാണിക്കുന്നതെന്ന് പാര്‍ട്ടി വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു. 'കോണ്‍ഗ്രസ് ഹിന്ദുക്കളെയും ഹിന്ദുത്വത്തെയും വെറുക്കുന്നു. ഗെഹ് ലോട്ടിന്റെ പ്രസ്താവനയിലൂടെ ഇതിന്റെ മറ്റൊരു തെളിവ് കൂടി പുറത്തുവന്നിരിക്കുകയാണ്. സുപ്രീം കോടതിയുടെ നിരീക്ഷണമനുസരിച്ച് ഹിന്ദുത്വം എന്നത് ഒരു ജീവിതരീതിയാണ്. പിന്നെ എന്തിനാണ് അവര്‍ അത് നിരോധിക്കുന്നത്?' അദ്ദേഹം ചോദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്