ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ യും ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപദി മുര്‍മുവും  
India

'എന്‍റേത് ഇന്ത്യന്‍ ഡിഎന്‍എ, ഞങ്ങളുടെ പേരുകള്‍ പലതും സംസ്‌കൃതത്തില്‍ നിന്ന്'; രാഷ്ട്രപതിയുടെ വിരുന്നില്‍ പങ്കെടുത്ത് ഇന്തോനേഷ്യന്‍ പ്രസിഡന്റ്

രാജ്യത്തെ 76ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയതാണ് സുബിയാന്റോ. ഇന്ത്യന്‍ സംഗീതം കേള്‍ക്കുമ്പോഴെല്ലാം നൃത്തം ചെയ്യാറുണ്ടെന്നും സുബിയാന്തോ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സാംസ്‌കാരികമായി ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധമാണുള്ളതെന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ. ഇന്തോനേഷ്യന്‍ പേരുകള്‍ സംസ്‌കൃതത്തില്‍ നിന്നാണ് വരുന്നതെന്നും തനിക്ക് ഇന്ത്യന്‍ ഡിഎന്‍എ ആണുള്ളതെന്നും പ്രസിഡന്റ് പറഞ്ഞു. രാഷ്ട്രപതി ഭവനില്‍ പ്രസിഡന്റ് ദ്രൗപദി മുര്‍മു സംഘടിപ്പിച്ച വിരുന്നില്‍ സംസാരിക്കുകയായിയിരുന്നു സുബിയാന്തോ.

രാജ്യത്തെ 76ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയതാണ് സുബിയാന്തോ. ഇന്ത്യന്‍ സംഗീതം കേള്‍ക്കുമ്പോഴെല്ലാം നൃത്തം ചെയ്യാറുണ്ടെന്നും സുബിയാന്തോ പറഞ്ഞു. കുറച്ചു ദിവസത്തേയ്ക്കാണ് ഇന്ത്യയില്‍ വന്നത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം, പരിപാടികള്‍, ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള പ്രതിബദ്ധത എന്നിവയില്‍ നിന്നും ധാരാളം കാര്യങ്ങള്‍ പഠിച്ചുവെന്നും സുബിയാന്തോ പറഞ്ഞു. ഏറ്റവും ദുര്‍ബലരായവരെ സഹായിക്കാനുള്ള മോദിയുടെ പ്രതിബദ്ധത ഒരു പ്രചോദനമാണ്. ഇന്തോനേഷ്യയിലെ പല പേരുകളും സംസ്‌കൃതത്തില്‍ നിന്നാണുണ്ടായിരിക്കുന്നത്. കുറച്ച് ആഴ്ചകള്‍ക്ക് മുമ്പാണ് ജനിതക പരിശോധന നടത്തിയതെന്നും തനിക്ക് ഇന്ത്യന്‍ ഡിഎന്‍എ ഉണ്ടെന്നും ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് പറഞ്ഞു.

ആരോഗ്യം, ഔഷധ നിര്‍മാണം, വിദ്യാഭ്യാസം, സംസ്‌കാരം, ശേഷി വര്‍ധിപ്പിക്കല്‍, പ്രതിരോധം, സുരക്ഷ, ഡിജിറ്റല്‍ സഹകരണം, സമുദ്ര സുരക്ഷ തുടങ്ങി പ്രധാനപ്പെട്ട മേഖലകളുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തി. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ബന്ധങ്ങള്‍ക്ക് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്ന് പ്രസിഡന്റ് ദ്രൗപദി മുര്‍മു പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്ന് 87 പേര്‍ കൊല്ലപ്പെട്ടു; ആക്രമിച്ചത് അമേരിക്കന്‍ അന്തര്‍വാഹിനി- വിഡിയോ

റെക്കോര്‍ഡിലേക്ക് നടന്നുനീങ്ങി അല്ലെന്‍; മറികടന്നത് ആരെ?

പണം ഇരട്ടിയാകും, പത്തുവര്‍ഷം കൊണ്ട് കോടീശ്വരനാകാം!; ചെയ്യേണ്ടത് ഇത്രമാത്രം

ശബരി റെയില്‍പ്പാത: സ്ഥലം ഏറ്റെടുപ്പിന് അനുമതി, പദ്ധതി ചെലവ് 3,800.9 കോടി രൂപ

വെടിക്കെട്ട് ബാറ്റിങ്ങുമായി ഫിന്‍ അല്ലെന്‍, 33 പന്തില്‍ സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലില്‍

SCROLL FOR NEXT