ഭോപാല്‍: വളര്‍ത്തു നായകളെ ചൊല്ലിയുള്ള തര്‍ക്കം ഇൻഡോറില്‍ രണ്ട് പേരെ വെടിവെച്ച് കൊന്ന് സെക്യൂരിറ്റി ജീവനക്കാരന്‍. ഇൻഡോറിലെ കൃഷ്‌ണാ ബാഗ് കോളനിയില്‍ താമസിക്കുന്ന വിമല്‍ (35), രാഹുല്‍ (27) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനായ രാജ്പാല്‍ സിങ് രജാവത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടു പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. രാത്രി വളര്‍ത്തു നായകളുമായി രാജ്പാലും അയല്‍വാസി വിമലും നടക്കുന്നതിനിടെ ഇരുവരുടെയും നായകള്‍ തമ്മില്‍ കടിപിടി കൂടി. ഇതേ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
അയല്‍വാസിയുമായി വഴക്കിട്ട് വീട്ടിലേക്ക് പോയ രാജ്പാല്‍ പിന്നീട് വീടിന്റെ ഒന്നാം നിലയുടെ മുകളില്‍ കയറി തോക്കു ഉപയോഗിച്ച് തെരുവിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാജ്‌പാലിനൊപ്പം മകന്‍ സുധീറിനെയും ബന്ധു ശുഭത്തെയും പൊലീസ് അറസ്റ്റ് ചെയ്തു.
Two people were killed and six others injured after a man opened #Fire on neighbours following an argument over pet dogs in #Indore, #MadhyaPradesh . pic.twitter.com/O8fTOVLO39
— Jaya Mishra
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates