പ്രതീകാത്മക ചിത്രം 
India

ഭാര്യയുമായി വഴക്കിട്ടു; എല്ലാവരും ഉറങ്ങിയപ്പോള്‍ പുറത്ത്‌ നിന്ന് പൂട്ടി വീടിന് തീയിട്ടു; നാലുകുട്ടികള്‍ അടക്കം 6 പേര്‍ വെന്തുമരിച്ചു

എല്ലാവരും ഉറങ്ങുന്നതിനിടെ ഭോജ വീട് പുറത്ത് നിന്നും പൂട്ടിയ ശേഷം മേല്‍ക്കൂരയിലെ ഓടുകള്‍ ഇളക്കിമാറ്റി വീടിനുള്ളിലെക്ക് പെട്രോള്‍ ഒഴിച്ച് തീവെക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കുടുംബവഴക്കിനെ തുടര്‍ന്ന് വീടിന് തീയിട്ടതോടെ നാല് കുട്ടികള്‍ ഉള്‍പ്പെടെ 6 പേര്‍ വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകയിലെ വീരാജ്‌പേട്ട മുകുടഗേരിയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

അന്‍പതുകാരനായ യെരവാര ഭോജയാണ് എന്നയാളാണ് വീടിന് തീയിട്ടത്. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയതായി പെലീസ് പറയുന്നു. ഭാര്യയും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് മദ്യലഹരിയിലായ ഇയാള്‍ വീടിന് തീവെച്ചത്. 

തോട്ടം തൊഴിലാളിയായ യെരവാര മഞ്ജുവിന്റെ വീടിനാണ് യെരവാര ഭോജ തീയിട്ടത്. യെരവാര ഭോജയുടെ ഭാര്യ സീത, ബന്ധു ബേബി, പ്രാര്‍ഥന, വിശ്വാസ്, പ്രകാശ്, വിശ്വാസ് എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ടവരില്‍ രണ്ട് കുട്ടികള്‍ മഞ്ജുവിന്റെ മക്കളാണ്. മറ്റ് രണ്ട് കുട്ടികള്‍ ബന്ധുവിന്റേതാണ്. മഞ്ജുവിനെയും ബന്ധുവായ തോലയുമാണ് ഗുരുതരാവസ്ഥയില്‍ മൈസൂരുവിലെ ആശുപത്രിയില്‍ കഴിയുന്നത്.

ഭോജയും ഭാര്യ സീതയും തമ്മിലുണ്ടായ വഴക്കാണ് ക്രൂരതയില്‍ കലാശിച്ചത്. സംഭവദിവസം ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. പ്രശ്‌നം പരിഹരിച്ച് എല്ലാവരും ഉറങ്ങുന്നതിനിടെ ഭോജ വീട് പുറത്ത് നിന്നും പൂട്ടിയ ശേഷം മേല്‍ക്കൂരയിലെ ഓടുകള്‍ ഇളക്കിമാറ്റി വീടിനുള്ളിലെക്ക് പെട്രോള്‍ ഒഴിച്ച് തീവെക്കുകയായിരുന്നു. തീ പടര്‍ന്നതോടെ കുടുംബം രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും പുറത്ത് നിന്നും വാതില്‍ പൂട്ടിയതിനാല്‍ രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !