പ്രതീകാത്മക ചിത്രം 
India

വിഷം കലര്‍ത്തിയ ചായ കുടിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു, അമ്മയും ബന്ധുക്കളും ആശുപത്രിയില്‍; അമ്മായി അറസ്റ്റില്‍ 

ഉത്തര്‍പ്രദേശില്‍ വിഷം കലര്‍ത്തിയ ചായ കുടിച്ച് 16 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞ് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വിഷം കലര്‍ത്തിയ ചായ കുടിച്ച് 16 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞ് മരിച്ചു. കുട്ടിക്ക് ചായ കൊടുത്ത അമ്മായിയെ പൊലീസ് അറസ്റ്റ് ചെയ്തു. അതേ ചായ കുടിച്ച് അവശരായ കുട്ടിയുടെ അമ്മയെയും മറ്റു ബന്ധുക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബഹ്റൈച്ചിലാണ് സംഭവം. 16 മാസം പ്രായമുള്ള കുഞ്ഞ് രുദ്രന്‍ഷ് ആണ് മരിച്ചത്. കുട്ടിയുടെ അമ്മായി അങ്കിതയാണ് അറസ്റ്റിലായത്. വിഷം കലര്‍ത്തിയ അതേ ചായ തന്നെ കുഞ്ഞിന്റെ അമ്മയ്ക്കും മറ്റു ബന്ധുക്കള്‍ക്കും നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ ബന്ധുക്കള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. 

അങ്കിതയ്ക്ക് ഭര്‍്ത്താവിനും ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ക്കുമൊപ്പം ജീവിക്കാന്‍ താത്പര്യം ഉണ്ടായിരുന്നില്ല. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ചായ കുടിക്കാന്‍ നില്‍ക്കാതെ ഭര്‍ത്താവ് പുറത്തുപോയത് കൊണ്ട് യുവാവ് രക്ഷപ്പെട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജനസ്പര്‍ശം, മാസപ്പടി കേസില്‍ വ്യക്തിവിരോധം തീര്‍ക്കാനില്ല'

21 പന്തില്‍ 52... അർധ സെഞ്ച്വറി 'റാഞ്ചി' സഞ്ജു!

ഫോട്ടോയ്ക്ക് വേണ്ടി പിന്നാലെ കൂടി ആരാധിക; ഗൗനിക്കാതെ ദുല്‍ഖര്‍; ഒന്ന് പോസ് ചെയ്താല്‍ എന്ത് നഷ്ടപ്പെടാനാണെന്ന് വിമർശനം, മറുപടി

ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺ​ഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി