പ്രതീകാത്മക ചിത്രം 
India

രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം മൈക്രോവേവ് അവ്‌നില്‍; സംശയമുനയില്‍ അമ്മ

രണ്ടുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ മൈക്രോവേവ് അവ്‌നില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രണ്ടുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ മൈക്രോവേവ് അവ്‌നില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെക്കന്‍ ഡല്‍ഹിയിലെ ചിരാഗ് ദില്ലിയിലാണ് സംഭവം. കൊലപാതകമാണെന്നു സംശയിക്കുന്നതായും കുഞ്ഞിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.

കുഞ്ഞിന്റെ മാതാപിതാക്കളായ ഗുല്‍ഷന്‍ കൗശിക്, ഡിംപിള്‍ കൗശിക് എന്നിവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കുഞ്ഞിന്റെ അമ്മയെ സംശയിക്കുന്നതായും ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ബെനിറ്റ് മേരി ജയ്കര്‍ പറഞ്ഞു.

കുഞ്ഞിനെ മൈക്രോവേവ് അവ്‌നില്‍ കണ്ടെത്തിയതായി അയല്‍വാസിയാണു തിങ്കളാഴ്ച വെകുന്നേരം 3.15 ഓടെ പൊലീസില്‍ വിവരം അറിയിച്ചത്. ഡിംപിള്‍ മുറിക്കുള്ളില്‍ കയറി ഏറെ നേരമായി കതകടിച്ചിരിക്കുന്നതായി ഭര്‍തൃമാതാവ് അറിയിച്ചതിനെ തുടര്‍ന്നാണ് അയല്‍വാസികള്‍ വീടിനുള്ളില്‍ പ്രവേശിച്ചത്. ഗ്ലാസ് പൊട്ടിച്ച് അകത്തു കടന്നപ്പോള്‍ മൂത്ത മകനൊപ്പം അബോധാവസ്ഥയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. കുഞ്ഞിനായുള്ള തിരച്ചിലിനൊടുവിലാണു മൃതദേഹം മൈക്രോവേവ് അവ്‌നില്‍ കണ്ടെത്തിയത്. 

സംഭവസമയത്ത് ഗുല്‍ഷന്‍ കൗശിക് സ്ഥലത്തുണ്ടായിരുന്നില്ല. ഇയാള്‍ സമീപത്ത് ഡിപ്പാര്‍ട്ടമെന്റ് സ്റ്റോര്‍ നടത്തുകയാണ്. 

പെണ്‍കുഞ്ഞിന്റെ ജനനത്തില്‍ ഡിംപിള്‍ കൗശിക്  അസ്വസ്ഥയായിരുന്നു. ഇതിനെ തുടര്‍ന്ന് നിരന്തരം ഡിംപിള്‍ ഭര്‍ത്താവുമായി കലഹിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് പറയുന്നു. ജനുവരിയിലാണ് പെണ്‍കുഞ്ഞിന് ഡിംപിള്‍ ജന്‍മം നല്‍കിയത്. ദമ്പതികള്‍ക്ക് നാല് വയസ്സുള്ള ഒരു മകനുമുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

കിറ്റ് വിവാദത്തില്‍ കഴമ്പില്ല, അതാണ് പൊലീസ് കേസെടുക്കാത്തത്: സുരേഷ് ഗോപി

ഹോര്‍മൂസ് തുറക്കണം, ഇറാന് നേരെ ട്രംപിന്റെ അസഭ്യവര്‍ഷം; തിങ്കളാഴ്ച നിര്‍ണായകമെന്നും മുന്നറിയിപ്പ്

കാണാതായ ശരണ്യയെ കണ്ടെത്തി, കിറ്റ് വിവാദം കത്തുന്നു... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ബൈക്ക് നിയന്ത്രണം വിട്ട് കടയുടെ ഭിത്തിയിലും പോസ്റ്റിലും ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

SCROLL FOR NEXT