പ്രതീകാത്മക ചിത്രം 
India

കാര്‍ ഇടിച്ച് പരിക്കേറ്റ പശുവിന്റെ വയറ്റില്‍  71 കിലോ പ്ലാസ്റ്റിക്; സ്‌ക്രൂവും പിന്നും ഗ്ലാസും

നാലു മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ പശുവിന്റെ വയറ്റില്‍ നിന്ന് 71 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ഗുരുഗ്രാം: അപകടത്തില്‍ പരിക്കേറ്റ പശുവിനെ ചികിത്സിച്ച മൃഗ ഡോക്ടര്‍മാര്‍ ഞെട്ടി. നാലു മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ പശുവിന്റെ വയറ്റില്‍ നിന്ന് 71 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു. കൂടാതെ ജീര്‍ണിക്കാന്‍ കഴിയാത്ത വസ്തുക്കളില്‍ ഉള്‍പ്പെടുന്ന ഗ്ലാസ്, സ്‌ക്രൂ, പിന്‍ തുടങ്ങിയവയും വയറ്റില്‍ കണ്ടെത്തി. നിരവധി മാസങ്ങള്‍ കൊണ്ട് ഇവ ശരീരത്തിന് അകത്ത് എത്തിയതാകാമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

ഹരിയാന ഫരീദാബാദിലാണ് സംഭവം. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുവിനെയാണ് കാര്‍ ഇടിച്ചത്. ഉടന്‍ തന്നെ മൃഗാശുപത്രയില്‍ എത്തിച്ചു. വയറ്റില്‍ ചവിട്ടുന്നത് കണ്ട് സംശയം തോന്നിയ ഡോക്ടര്‍മാര്‍ വയറ്റില്‍ പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് മാലിന്യത്തിന്റെ കൂമ്പാരം കണ്ടെത്തിയത്. വേദന കൊണ്ടാണ് വയറ്റില്‍ ചവിട്ടുന്നത്. എക്‌സ്‌റേയിലാണ് മാലിന്യം കണ്ടെത്തിയത്. നാലു മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെയാണ് പശുവിന്റെ വയര്‍ വൃത്തിയാക്കിയത്. 

ശസ്ത്രക്രിയ വിജയകരമായിരുന്നു. അപകടനില പൂര്‍ണമായി തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അടുത്ത പത്തുദിവസം നിര്‍ണായകമാണെന്ന് ഡോക്ടര്‍ അതുല്‍ മൗര്യ പറയുന്നു. മാസങ്ങള്‍ കൊണ്ടാകാം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വയറ്റില്‍ അടിഞ്ഞുകൂടിയതെന്ന് ഡോക്ടര്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT