സെമി ക്രയോജനിക് എഞ്ചിന്റെ ആദ്യ പരീക്ഷണം വിജയം/ ചിത്രം ട്വിറ്റർ 
India

ഐഎസ്ആർഒയുടെ സെമി ക്രയോജനിക് എഞ്ചിന്റെ ആദ്യ പരീക്ഷണം വിജയം

ഐഎസ്ആർഒയുടെ സെമി ക്രയോജനിക് എഞ്ചിന്റെ ആദ്യ പരീക്ഷണം വിജയം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തിരുനെൽവേലിൽ മഹേന്ദ്രഗിരിയിലെ ഇസ്‌റോ പ്രൊപ്പൽഷൻ കോംപ്ലക്‌സിൽ (ഐപിആർസി) നടത്തിയ ഐഎസ്ആർഒയുടെ സെമി ക്രയോജനിക് എഞ്ചിന്റെ ആദ്യ പരീക്ഷണം വിജയം. 

2000കെ എൻ സെമി-ക്രയോജനിക് എഞ്ചിന്റെ ഇന്റർമീഡിയറ്റ് കോൺഫിഗറേഷനിലെ ആദ്യത്തെ സംയോജിത പരീക്ഷണമായിരുന്നു ഇത്. പുതിയ വിക്ഷേപണ വാഹനങ്ങൾക്കായി 2000 കെഎൻ ത്രസ്റ്റ് എഞ്ചിൻ വികസിപ്പിക്കുന്നതിലേക്കുള്ള ചുവടുവയ്പ്പായിരുന്നു പരീക്ഷണമെന്ന് ഐഎസ്ആർഒ ട്വീറ്റ് ചെയ്‌തു.

പവർ ഹെഡ് ടെസ്റ്റ് ആർട്ടിക്കിൾ (പിഎച്ച്ടിഎ) എന്ന് പേരിട്ടിരിക്കുന്ന ഇന്റർമീഡിയറ്റ് കോൺഫിഗറേഷനിൽ ത്രസ്റ്റ് ചേമ്പർ ഒഴികെയുള്ള എല്ലാ സംവിധാനങ്ങളും ഉൾപ്പെടുന്നതാണ്. ചെറിയ മർദവും ഉയർന്ന മർദവുമുള്ള ടർബോ പമ്പുകൾ, ഗ്യാസ് ജനറേറ്റർ, നിയന്ത്രണ ഘടകങ്ങൾ എന്നിവയുൾപ്പെടെ പ്രൊപ്പല്ലന്റ് ഫീഡ് സിസ്റ്റത്തിന്റെ രൂപകൽപ്പനയിൽ പദ്ധതിയിട്ടിരിക്കുന്ന ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യത്തേതാണ് ഈ പരീക്ഷണമെന്ന് ട്വീറ്റിൽ പറയുന്നു. 

ഇന്ത്യൻ വ്യവസായ പങ്കാളിത്തത്തോടെ 2000 കെഎൻ ത്രസ്റ്റ് ഉള്ള സെമി ക്രയോജനിക് എഞ്ചിന്റെ രൂപകല്പനയും വികസനവും ഇസ്രോയുടെ എൽപിഎസി ഏറ്റെടുത്തതായി ഐഎസ്ആർഒ അറിയിച്ചു. ലിക്വിഡ് ഓക്സിജനിൽ പ്രവർത്തിക്കുന്ന എഞ്ചിൻ, ഭാവി വിക്ഷേപണ വാഹനങ്ങളുടെ ബൂസ്റ്റർ ഘട്ടങ്ങൾക്ക് ശക്തി നൽകും. പൂർണമായ എഞ്ചിനും അതിന്റെ യോഗ്യതയും സംയോജിപ്പിക്കുന്നതിന് മുമ്പുള്ള ഒരു പ്രധാന നാഴികക്കല്ലായിരുന്നു ബുധനാഴ്ചത്തെ പരീക്ഷണമെന്ന് ഏജൻസി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

യൂട്യൂബിൽ 1 ബില്യൺ കാഴ്ചക്കാരെന്ന അപൂർവ നേട്ടം; 'ഞാൻ ​ഗ​ഗൻ' റീ റിലീസ് തീയതി പുറത്ത്

പ്രമേഹമുണ്ടെങ്കിൽ ചീസ് കഴിക്കാമോ? ഷുഗർ കൂടുമോ, കുറയുമോ?

തദ്ദേശ വകുപ്പില്‍ ഐഎഎസ് ചേരിപ്പോര്: ഒരേ ആവശ്യത്തിന് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ച് ടിവി അനുപമയും ദിവ്യ എസ് അയ്യരും

ഭീഷണിപ്പെടുത്തി നഗ്ന വിഡിയോ കോൾ; തെയ്യം കലാകാരന്റെ കെണിയിൽ കുരുങ്ങിയത് 17 സ്ത്രീകൾ