ISRO’s dust detector successfully tracks interplanetary particles image credit: isro
India

ഭൂമിയിലേക്ക് അപകടകരമായ പൊടിപടലം; നിര്‍ണായക കണ്ടെത്തലുമായി ഐഎസ്ആര്‍ഒ

ഇന്ത്യന്‍ ബഹിരാകാശ മേഖലയില്‍ സുപ്രധാന നാഴികക്കല്ലായി, ബഹിരാകാശത്തുനിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്കെത്തുന്ന അപകടകരമായ ഗ്രഹാന്തര പൊടിപടലങ്ങളെ കണ്ടെത്തി ഐഎസ്ആര്‍ഒ

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഇന്ത്യന്‍ ബഹിരാകാശ മേഖലയില്‍ സുപ്രധാന നാഴികക്കല്ലായി, ബഹിരാകാശത്തുനിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്കെത്തുന്ന അപകടകരമായ ഗ്രഹാന്തര പൊടിപടലങ്ങളെ കണ്ടെത്തി ഐഎസ്ആര്‍ഒ. ഐഎസ്ആര്‍ഒയുടെ ആദ്യത്തെ തദ്ദേശീയ പൊടിപടല ഡിറ്റക്ടറാണ് ഗ്രഹാന്തര പൊടി കണികകളെ വിജയകരമായി കണ്ടെത്തിയത്. 2024 ജനുവരിയില്‍ വിക്ഷേപിച്ച പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്സ്‌പെരിമെന്റ് മൊഡ്യൂളിന്റെ ഭാഗമായ 'ഡെക്‌സ്' (ഡസ്റ്റ് എക്സിപെരിമെന്റ്) ആണ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്. ഭൂമിയില്‍ 'ഓരോ ആയിരം സെക്കന്‍ഡിലും പതിക്കുന്ന ഒരു കോസ്മിക് അധിനിവേശക്കാരന്‍' എന്നാണ് ഈ കണങ്ങളെ ബഹിരാകാശ ഏജന്‍സി വിശേഷിപ്പിക്കുന്നത്.

ചൊവ്വ, ശുക്രന്‍ തുടങ്ങിയ മറ്റു ഗ്രഹങ്ങളുടെയിടയിലുള്ള സൂക്ഷ്മപൊടിപടലങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഓരോ ആയിരം സെക്കന്‍ഡിലും കുതിച്ചെത്തുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ധൂമകേതുക്കളില്‍നിന്നും ഛിന്നഗ്രഹങ്ങളില്‍നിന്നുമുള്ള സൂക്ഷ്മമായ പൊടിപടലങ്ങളാണിവയെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നു. അവ ഭൂമിയുടെ അന്തരീക്ഷത്തില്‍ നിഗൂഢമായ ഉല്‍ക്കപ്പാളിയായി രൂപപ്പെടുന്നു. ഇവ രാത്രിയില്‍ നക്ഷത്രങ്ങളെപ്പോലെ തിളങ്ങും.

ഗ്രഹങ്ങളില്‍ നിന്നും ധൂമകേതുകളില്‍ നിന്നും ഭൂമിയിലെത്തുന്ന പൊടിപടലങ്ങള്‍ അന്തരീക്ഷങ്ങളില്‍ നിഗൂഢമായ ഉല്‍ക്കപാളികളായി പ്രവര്‍ത്തിക്കും. രാത്രിയില്‍ നക്ഷത്രങ്ങളെ പോലെ ഇവ മിന്നിതിളങ്ങും. ഈ പൊടികണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തെ എത്രമാത്രം ബാധിക്കുമെന്നതില്‍ വിശദമായ പഠനങ്ങള്‍ പുരോഗമിക്കുകയാണ്. അതേസമയം ബഹിരാകാശ ദൗത്യങ്ങളെ ഇവ സ്വാധീനിക്കുമെന്ന് ഉറപ്പാണെന്ന് ഗവേഷകര്‍ പറയുന്നു. ഭാവി ദൗത്യങ്ങള്‍ രൂപകല്‍പന ചെയ്യുമ്പോള്‍ ഇവയുടെ സാന്നിധ്യം കൂടി പരിഗണിക്കും. ഉപകരണങ്ങളുടെ സുരക്ഷ സംബന്ധിച്ചും ഈ വിവരങ്ങള്‍ ഏറെ പ്രധാനപെട്ടതാണ്.

ബഹിരാകാശത്തുനിന്നുള്ള സൂക്ഷ്മ പൊടികണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തെ എത്രമാത്രം ബാധിക്കുമെന്നതിലുള്ള സുപ്രധാന വിവരങ്ങളാണിതിലുള്ളത്. ഭാവിയില്‍ ബഹിരാകാശ ദൗത്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ ഈ കണ്ടെത്തല്‍ സഹായകമാവും. ബഹിരാകാശ ഉപകരണങ്ങളുടെ സുരക്ഷാകാര്യത്തിലും നിര്‍ണായകമാണിത്.

അഹമ്മദാബാദിലെ ഐഎസ്ആര്‍ഒയുടെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്രി (പിആര്‍എല്‍) രൂപകല്പനചെയ്ത ഉപകരണമാണ് 'ഡെക്‌സ്'. വെറും നാലര വാട്‌സ് വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഉപകരണമാണിത്. ഭൂമിയില്‍നിന്ന് 350 കിലോമീറ്റര്‍ ഉയരത്തിലാണ് ഇതിന്റെ സ്ഥാനം.

ISRO’s dust detector successfully tracks interplanetary particles

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണ്ണക്കൊള്ള : തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍

'മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് വിക്രമിന് കിട്ടി; കേരളത്തിൽ കലാഭവൻ മണിയെ ജൂറി പരാമർശത്തിൽ നിർത്തി'

ഈ ഭക്ഷണങ്ങള്‍ പല്ലുകളുടെ ആരോഗ്യത്തിന് ദോഷകരം

താമര തണ്ട് റെസിപ്പി; രുചിയിലും ആരോ​ഗ്യത്തിലും കിടിലൻ

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉറ്റ ബന്ധം; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് കുരുക്കായി പത്മകുമാറിന്റെയും ദേവസ്വം ജീവനക്കാരുടെയും മൊഴികള്‍

SCROLL FOR NEXT