India

ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സൈനികര്‍ക്ക് 'മുതല്‍ക്കൂട്ട്'; ഐടിബിപിക്ക് കരുത്തുറ്റ 17 'മാലിനോയിസ്' നായ്ക്കുട്ടികള്‍ (വീഡിയോ)

ഐടിബിപിയുടെ ഡോഗ് സ്‌ക്വാഡിലാണ് 17 നായ്ക്കുട്ടികള്‍ പുതിയ അതിഥികളായി എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അതിര്‍ത്തി രക്ഷാ സേനയായ ഐടിബിപിയില്‍ പുതിയ 'അതിഥികള്‍'. ഐടിബിപിയുടെ ഡോഗ് സ്‌ക്വാഡിലാണ് 17 നായ്ക്കുട്ടികള്‍ പുതിയ അതിഥികളായി എത്തിയത്. മാലിനോയിസ് ഇനത്തില്‍പ്പെട്ട ഓള്‍ഗയും ഒലേഷ്യയ്ക്കുമാണ് നായ്ക്കുട്ടികള്‍ പിറന്നത്. ഭീകരന്‍ ഉസാമ ബിന്‍ ലാദനെ വധിച്ച അമേരിക്കന്‍ ദൗത്യത്തില്‍ പങ്കാളിയായിരുന്നു ഓള്‍ഗയും ഒലേഷ്യയും.

ഐടിബിപിയുടെ ഹരിയാന പഞ്ചകുളയിലെ പട്ടികളെ പരിശീലിപ്പിക്കുന്ന ദേശീയ പരീശിലന കേന്ദ്രത്തിലാണ് 17 മാലിനോയിസ് ഇനത്തില്‍പ്പെട്ട നായ്ക്കുട്ടികളെ പരിപാലിക്കുന്നത്. ഇവയെ ഭീകര, മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പരിശീലിപ്പിക്കുമെന്ന് ഐടിബിപി അറിയിച്ചു. നായ്ക്കുട്ടികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഐടിബിപിയുടെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഓള്‍ഗയും ഒലേഷ്യ പങ്കാളികളാണ്. ഐടിബിപി സൈനികര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ മികച്ച സേവനം കാഴ്ചവെച്ചിട്ടുണ്ട്. ഒളിഞ്ഞിരുന്നുള്ള ആക്രമണത്തില്‍ സൈന്യത്തിന് സൂചനകള്‍ നല്‍കുന്നതില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡാണ് ഇരു നായ്ക്കള്‍ക്കും ഉള്ളത്. സഹോദരിമാരായ ഓള്‍ഗയ്ക്കും ഒലേഷ്യയ്ക്കും അഞ്ചു വയസാണുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം