കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദർശൻ  എക്സ്
India

'ജയിലില്‍ രേണുകാസ്വാമിയുടെ പ്രേതം, സ്വപ്‌നത്തില്‍ വേട്ടയാടുന്നു'; പരാതിയുമായി നടന്‍ ദര്‍ശന്‍

സെല്ലില്‍ തനിച്ചായതിനാല്‍ ഭയം മൂലം ഉറങ്ങാന്‍ കഴിയാത്ത സാഹചര്യമാണെന്നും ദര്‍ശന്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: ആരാധകനായ രേണുകാസ്വാമിയുടെ പ്രേതം ജയിലില്‍ വേട്ടയാടുകയാണെന്ന് നടന്‍ ദര്‍ശന്‍. സ്വപ്‌നങ്ങളില്‍ രേണുകാസ്വാമി വരികയാണെന്നും വോട്ടയാടുകയാണെന്നും ദര്‍ശന്‍ ജയില്‍ അധികൃതരോട് പറഞ്ഞു. രേണുകാസ്വാമി കൊലപാതകക്കേസില്‍ അറസ്റ്റിലായ ദര്‍ശന്‍ ഇപ്പോള്‍ ബെല്ലാരി ജയിലിലാണ്.

സെല്ലില്‍ തനിച്ചായതിനാല്‍ ഭയം മൂലം ഉറങ്ങാന്‍ കഴിയാത്ത സാഹചര്യമാണെന്നും ദര്‍ശന്‍ ജയില്‍ അധികൃരെ അറിയിച്ചിട്ടുണ്ട്. ഇതുമൂലം വളരെയധികം പ്രയാസം അനുഭവിക്കുകയാണെന്നും താരം വ്യക്തമാക്കുന്നു. രാത്രി ഉറക്കത്തില്‍ ദര്‍ശന്‍ നിലവിളിക്കുന്നതും ഒച്ചവെക്കുന്നതും കേട്ടതായി ജയില്‍ അധികൃതരും സൂചിപ്പിച്ചു.

തന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടുകയാണെങ്കില്‍, തിരികെ ബംഗലൂരു ജയിലിലേക്ക് മാറ്റണമെന്ന് ദര്‍ശന്‍ അഭിഭാഷകന്‍ മുഖേന ആവശ്യപ്പെട്ടിട്ടുണ്ട്. രേണുകാസ്വാമിയുടെ പ്രേതം വേട്ടയാടുന്നുവെന്നതറിഞ്ഞ് ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മി, ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടത്തിയിരുന്നു.

രേണുകാസ്വാമി കൊലക്കേസില്‍ അറസ്റ്റിലായ ദര്‍ശന്‍, ബംഗലൂരു സെന്‍ട്രല്‍ ജയിലില്‍ കൂട്ടാളികളോടൊപ്പം ആഡംബര ചികിത്സയിലേര്‍പ്പെടുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് ദര്‍ശനെ ബെല്ലാരി ജയിലിലേക്ക് മാറ്റിയത്. ബെല്ലാരി ജയിലിലെ ചെറിയ സെല്ലിലാണ് ദര്‍ശനം പാര്‍പ്പിച്ചിട്ടുള്ളത്.

ഇവിടേക്ക് ആര്‍ക്കും പ്രവേശനാനുമതിയില്ല. സൗകര്യങ്ങള്‍ വേണമെന്ന ദര്‍ശന്റെ ആവശ്യങ്ങള്‍ ജയില്‍ അധികൃതര്‍ അംഗീകരിച്ചിട്ടില്ല. കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള സൗകര്യങ്ങള്‍ മാത്രമാണ് സെല്ലില്‍ അനുവദിച്ചിട്ടുള്ളത്. തനിക്ക് പുറംവേദനയുണ്ടെന്നും, ബംഗലൂരു ജയിലിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നല്‍കണമെന്നും ദര്‍ശന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍