Jailed Official Found with Girlfriend in Hospital VIP Ward AI Generated Image
India

അഴിമതി കേസില്‍ ജയിലിലായ ഉദ്യോഗസ്ഥന്‍ കാമുകിക്കൊപ്പം ആശുപത്രിയിലെ വിഐപി വാര്‍ഡില്‍; വിവാദം

ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാതിരുന്നിട്ടും ഓഗസ്റ്റ് 21 മുതല്‍ ഇയാള്‍ ആശുപത്രിയിലാണെന്ന് അധികൃതര്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ബംഗളൂരു: അഴിമതി കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയേണ്ടിയിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, ആശുപത്രിയിലെ മിന്നല്‍ പരിശോധനയ്ക്കിടെ വിഐപി വാര്‍ഡില്‍ കാമുകിക്കൊപ്പം പിടിയിലായി. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് സംഭവം. ശ്രീരംഗപട്ടണത്തിലെ ലാന്‍ഡ് റെക്കോര്‍ഡ്‌സ് അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് ഹുസൈന്‍ ആണ് നിയമവിരുദ്ധമായി ആശുപത്രിയില്‍ ആഡംബര സുഖസൗകര്യങ്ങള്‍ അനുഭവിച്ചത്. സംഭവം സംസ്ഥാനത്ത് വലിയ വിവാദമായിട്ടുണ്ട്.

അഴിമതി കേസില്‍ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്ത ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലായിരുന്നു. ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ മാണ്ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയില്‍ നടത്തിയ പതിവ് മിന്നല്‍ പരിശോധനയ്ക്കിടയിലാണ് സംഭവം പുറത്തുവന്നത്. ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാതിരുന്നിട്ടും ഓഗസ്റ്റ് 21 മുതല്‍ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അധികൃതര്‍ കണ്ടെത്തി. കൂടാതെ, ഇയാള്‍ക്ക് ആശുപത്രിയില്‍ തുടരുന്നതിന് കോടതിയുടെ പ്രത്യേക അനുമതിയും ഉണ്ടായിരുന്നില്ല.

പരിശോധനയ്ക്കിടയില്‍ ഹുസൈന്‍ കഴിഞ്ഞിരുന്ന അതേ മുറിയില്‍ ഒരു യുവതിയും ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇവര്‍ ഹുസൈന്റെ കാമുകിയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ തുടര്‍ന്ന് സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കും യുവതിക്ക് ആശുപത്രിയില്‍ പ്രവേശനം അനുവദിച്ചവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഉദ്യോഗസ്ഥനെ തിരികെ ജയിലിലേക്ക് മാറ്റിയതായും വിവരമുണ്ട്.

Jailed official turns hospital stay into 'vacation': Caught with girlfriend in VIP ward

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

60 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ആജീവനാന്ത സൗജന്യ യാത്ര; 'ലോക്മാതാ അഹില്യാബായ് മാതൃശക്തി' യോജനയുമായി യുപി സര്‍ക്കാര്‍

35 ദിവസം കൊണ്ടു നേടിയത് 422 കോടി; ഓണക്കാല വിൽപ്പനയിൽ റെക്കോർഡിട്ട് സപ്ലൈകോ

പുരുഷന്മാർക്ക് മടിയാണെങ്കിൽ വേണ്ട; വാടക മാവേലിയെ ഒഴിവാക്കി നഴ്‌സ് ജോയ്‌സ്; തരംഗമായി പെൺമാവേലി |VIDEO

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചെരുപ്പില്‍ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

'പിണറായി ചിരിക്കാതെ ചെയ്തത്, വി ഡി സതീശന്‍ ചിരിച്ചുകൊണ്ട് ചെയ്യുന്നു, അത്രയേ വ്യത്യാസമുള്ളൂ'