പ്രശാന്ത് കിഷോര്‍ 
India

വോട്ടെടുപ്പിന് തലേന്ന് സ്ഥാനാര്‍ഥി ബിജെപിയില്‍; പ്രശാന്ത് കിഷോറിന് തിരിച്ചടി

ആദ്യഘട്ട വോട്ടെടപ്പില്‍ ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയുണ്ടായിരുന്ന മണ്ഡലങ്ങളില്‍ ഒന്നായിരുന്നു മുന്‍ഗ്യേര്‍.

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാളെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ, പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയിലെ സ്ഥാനാര്‍ഥി ബിജെപിയില്‍ ചേര്‍ന്നു. മുന്‍ഗ്യേര്‍ മണ്ഡലത്തിലെ ജന്‍ സുരാജ് പാര്‍ട്ടി സ്ഥാനാര്‍ഥി സഞ്ജയ് സിങ് ആണ് ബിജെപിയില്‍ ചേര്‍ന്നത്. ആദ്യഘട്ട വോട്ടെടപ്പില്‍ ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയുണ്ടായിരുന്ന മണ്ഡലങ്ങളില്‍ ഒന്നായിരുന്നു മുന്‍ഗ്യേര്‍.

ജന്‍സുരാജ് പാര്‍ട്ടി സ്ഥാനാര്‍ഥി അവസാന നിമിഷം പിന്‍മാറിയതോടെ മത്സരം എന്‍ഡിഎയും ഇന്ത്യസഖ്യവും തമ്മിലായി. മുന്‍ഗ്യേര്‍ ബിജെപി സ്ഥാനാര്‍ഥിയുടെ സാന്നിധ്യത്തിലായിരുന്നു സഞ്ജയ് സിങിന്റെ ബിജെപി പ്രവേശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും നേതൃത്വത്തില്‍ ബിഹാര്‍ പുതിയ ഉയരങ്ങളിലേക്ക് എത്തുമെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് സഞ്ജയ് സിങ് പറഞ്ഞു.

ജന്‍സുരാജ് പാര്‍ട്ടിയുടെ ആശയം മികച്ചതും പൊതുജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നതുമായിരുന്നു എന്നാല്‍ യഥാര്‍ഥ മാറ്റം കൊണ്ടുവരാന്‍ ഉറച്ചതും ശക്തവുമായ ഒരു നേതൃത്വം ആവശ്യമാണ്, അത് ജനസൂരാജിന് നല്‍കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് എന്‍ഡിഎയുടെ വിജയം ഉറപ്പാക്കുകയാണ് ലക്ഷ്യം. അതിന്റെ ഭാഗമായാണ് ബിജെപിക്ക് പിന്തുണ നല്‍കുന്നത്. ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്ന മണ്ഡലത്തില്‍ താന്‍ പിന്‍മാറിയതോടെ എന്‍ഡിഎയടെ വിജയം ഉറപ്പായെന്നും സഞ്ജയ് സിങ് പറഞ്ഞു.

ആദ്യഘട്ടത്തില്‍ 121 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. രണ്ടാം ഘട്ടം നവംബര്‍ പത്തിനാണ്. വോട്ടെണ്ണല്‍ പതിനാലിനാണ്.

Jan Suraaj Candidate Sanjay Singh Switches To BJP A Day Before Phase 1 Voting

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലസ്ഥാനത്ത് സ്വതന്ത്രന്റെ പിന്തുണ; കേവല ഭൂരിപക്ഷം ഉറപ്പിച്ചു; വിവി രാജേഷ് കേരളത്തിലെ ആദ്യത്തെ ബിജെപി മേയര്‍ ആകും

ഗ്രീൻഫീൽഡിലെ ആദ്യ രാജ്യാന്തര വനിതാ പോരാട്ടം; ഇന്ത്യ- ശ്രീലങ്ക മൂന്നാം ടി20 നാളെ തിരുവനന്തപുരത്ത്

അടൂര്‍ നഗരസഭയിലെ പ്രതിസന്ധി ഒഴിഞ്ഞു; രാജിഭീഷണി മുഴക്കിയ റീന സാമുവല്‍ ആദ്യമൂന്ന് വര്‍ഷം അധ്യക്ഷ

മകനുമായി അച്ഛൻ കായലിൽ ചാടി; പിന്നാലെ ചാടി സാഹസികമായി രക്ഷിച്ച് പൊലീസ്

ഡിഗ്രിക്കാരിയായിരിക്കെ രാഷ്ട്രീയത്തിലേക്ക് അപ്രതീക്ഷിത വരവ്; ഹാട്രിക് ജയം ആശയ്ക്ക് നല്‍കിയത് ചരിത്രനേട്ടം

SCROLL FOR NEXT