

എന്തിനാണ് കറികളിൽ കടുകു താളിക്കുന്നതെന്ന് അറിയാമോ? ഭക്ഷണത്തിന് രുചിയും മണവും നൽകുന്നതിനൊപ്പം ദഹനത്തെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് ഈ അവസാഘട്ട പ്രക്രിയ. കടുകിൽ അടങ്ങിയ ആന്റിഓക്സിഡൻ്റുകളുടെ ഗുണങ്ങൾ ശരീരത്തെ വിഷവിമുക്തമാക്കാനും സഹായിക്കുന്നു.
കറികൾക്കു കടുകു താളിക്കുന്ന സമ്പ്രദായം മൂവായിരം വർഷങ്ങൾക്കു മുൻപു തന്നെ നിലവിലുണ്ടെന്നാണ് ഭക്ഷണ ചരിത്രകാരന്മാർ പറയുന്നത്. കറികളിൽ കടുകു താളിക്കുന്നത് അവ കേടുവരാതെ സൂക്ഷിക്കാൻ സഹയകരമാണത്രേ. അച്ചാറിലും മറ്റും കടുകരച്ചുചേർത്താൽ പെട്ടെന്നു പൂപ്പലുണ്ടാകില്ല. ആസ്‌മയുടെ ആധിക്യം കുറയ്‌ക്കാൻ സഹായിക്കുന്ന സെലനിയം എന്ന പോഷകത്തിന്റെ ഉറവിടമാണു കടുക്. പല അസുഖങ്ങൾക്കും കടുക് ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്.
ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം, സെലിനിയം, എന്നിവയാൽ സമ്പന്നമാണ് കടുക്. ഇത് സന്ധിവാതം, ആസ്മ, മൈഗ്രെയ്ൻ എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. കടുക് പലവിധമുണ്ട്. ഔഷധങ്ങളുടെ ദേവനായ ഈസ്‌ക്കൽപ്പസാണ് കടുകു കണ്ടുപിടിച്ചതെന്നാണ് ഗ്രീക്കുകാരുടെ വിശ്വാസം. കരിങ്കടുക്, കാട്ടുകടുക്, ചെങ്കടുക്, നായ്‌ക്കടുക്, പെരുങ്കടുക്, വെൺകടുക് എന്നിങ്ങനെ പോകുന്നു ഇനങ്ങൾ.
ലോകത്തിന്റെ പല ഭാഗങ്ങളിലായി പലതരം കടുക് ഉപയോഗിക്കുന്നു. ഹിമാലയസാനുക്കളിൽ തവിട്ടുനിറമുള്ള കടുക് ലഭ്യമാണ്. യൂറോപ്പിലും ചില ഏഷ്യൻ രാജ്യങ്ങളിലും വെളുത്ത കടുകാണ് ഉപയോഗിക്കുന്നത്. എന്നാൽ ഏറ്റവും രുചിയുള്ളത് ഇന്ത്യയിലെ കറുത്ത കടുകിനാണ്. കറികളിലും മറ്റും ചേർത്തു രുചിയും മണവും ഉണ്ടാക്കുന്നതിനു പുറമേ, കടുക് പല രോഗങ്ങളുടെ ചികിൽസയ്‌ക്കും പ്രയോഗിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates