JEE-Advanced പ്രതീകാത്മക ചിത്രം
India

ജെഇഇ അഡ്വാന്‍സ്ഡ് 2025 ഫലം പുറത്ത്; 332 മാര്‍ക്കുമായി രജിത് ഗുപ്തയ്ക്ക് ഒന്നാം റാങ്ക്

ഡല്‍ഹി മേഖലയിലെ രജിത് ഗുപ്തയ്ക്കാണ് ഒന്നാം റാങ്ക്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐഐടികളിലും മറ്റു പ്രമുഖ എന്‍ജിനീയറിങ് സ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശനത്തിന് നടത്തുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ). ( JEE-Advanced) അഡ്വാന്‍സ്ഡ് ഫലം പ്രഖ്യാപിച്ചു. ഡല്‍ഹി മേഖലയിലെ രജിത് ഗുപ്തയ്ക്കാണ് ഒന്നാം റാങ്ക്.

മെയ് 18 ന് നടന്ന ജെഇഇ (അഡ്വാന്‍സ്ഡ്) പേപ്പറിന്റെ ഒന്ന്, രണ്ട് ഭാഗങ്ങളില്‍ ആകെ പരീക്ഷ എഴുതിയ 1,80,422 പേരില്‍ 54378 പേര്‍ യോഗ്യത നേടി. യോഗ്യത നേടിയവരില്‍ 9404 പേര്‍ വനിതകളാണെന്നും അധികൃതര്‍ അറിയിച്ചു.

'കോമണ്‍ റാങ്ക് ലിസ്റ്റില്‍ (സിആര്‍എല്‍) ഒന്നാം സ്ഥാനം ഐഐടി ഡല്‍ഹി മേഖലയിലെ രജിത് ഗുപ്തയ്ക്കാണ്. 360 ല്‍ 332 മാര്‍ക്ക് രജിത് നേടി. വനിതകളില്‍ സിആര്‍എല്‍ 16 നേടിയ ഐഐടി ഖരഗ്പൂര്‍ മേഖലയിലെ ദേവ്ദത്ത മാജിക്കാണ് ഒന്നാം റാങ്ക്. 360 ല്‍ 312 മാര്‍ക്കാണ് ദേവ്ദത്ത നേടിയത്.

രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നു; നിരീക്ഷണം ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും