പ്രതീകാത്മക ചിത്രം 
India

ജെഇഇ മെയിന്‍ ഫലം പ്രഖ്യാപിച്ചു

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തിയ ദേശീയ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയിന്‍ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തിയ ദേശീയ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയിന്‍ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ബിഇ/ ബിടെക് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള പരീക്ഷയ്ക്ക് ഹാജരായ 6.52 ലക്ഷം (6,52,627) അപേക്ഷകര്‍ക്ക് nta.ac.in, ntaresults.nic.in, jeemain.nta.nic.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലങ്ങള്‍ അറിയാം.

സെപ്റ്റംബര്‍ 1 മുതല്‍ ആറു വരെയാണ് ജെ.ഇ.ഇ മെയിന്‍ പരീക്ഷ നടന്നത്. നേരത്തെ ജെ.ഇ.ഇ മെയിന്‍ പരീക്ഷ ജൂലൈയില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നീട്ടിവെക്കുകയായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിന്നു പരീക്ഷകള്‍ നടത്തിയത്. സാനിടൈസിംഗ്, തെര്‍മല്‍ സ്‌ക്രീനിംഗ്, ഐഡി കാര്‍ഡ് പരിശോധന, അഡ്മിറ്റ് കാര്‍ഡ് പരിശോധന എന്നിവ നടത്തിയതിന് ശേഷമായിരുന്നു വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം

ജെഇഇ മെയിന്‍ പരീക്ഷ ഒന്നിലധികം സെഷനുകളിലാണ് ഈ വര്‍ഷം നടത്തുന്നത്. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ മാര്‍ച്ച് 15 മുതല്‍ 18 വരെയും ഏപ്രില്‍ 27 മുതല്‍ 30 വരെയും മെയ് 24 മുതല്‍ 28 വരെയും നടക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും