പ്രതീകാത്മക ചിത്രം 
India

കാണാതായ 45കാരിയെ വെട്ടിനുറുക്കി, പുഴയുടെ തീരത്ത് കുഴിച്ചിട്ട നിലയിൽ; ദുരൂഹത, അന്വേഷണം 

ഝാർഖണ്ഡിൽ ദിവസങ്ങൾക്ക് മുൻപ് കാണാതായ 45കാരിയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കിയ നിലയിൽ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഝാർഖണ്ഡിൽ ദിവസങ്ങൾക്ക് മുൻപ് കാണാതായ 45കാരിയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കിയ നിലയിൽ കണ്ടെത്തി. ആറു കഷ്ണങ്ങളാക്കി പുഴയുടെ തീരത്ത് കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

പാക്കൂർ ജില്ലയിൽ നദിയുടെ തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സോണാ മറാൻഡിയാണ് സ്ത്രീയെന്ന് തിരിച്ചറിഞ്ഞു. ഫെബ്രുവരി 24 മുതലാണ് ഇവരെ കാണാതായത്. വെട്ടിനുറുക്കിയ നിലയിൽ കാലുകൾ കണ്ടെത്തിയ കാര്യം നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. സ്ത്രീയുടെ മകനാണ് അമ്മയെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

മാർച്ച് മൂന്നിനാണ് അമ്മയെ കാണാനില്ലെന്ന് കാണിച്ച് മകൻ പൊലീസിൽ പരാതി നൽകിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!