പ്രതീകാത്മക ചിത്രം 
India

ബലാത്സംഗക്കേസ് പ്രതികളെ പച്ചക്ക് കത്തിച്ച് നാട്ടുകാര്‍; ഒരാള്‍ മരിച്ചു

ബുധനാഴ്ച ഇരുവരും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നാണ് ആരോപണം.

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നാരോപിച്ച് നാട്ടുകാര്‍ പ്രതികളെ മര്‍ദ്ദിക്കുകയും തീ കൊളുത്തകയും ചെയ്തു. അതില്‍ ഒരാള്‍ മരിക്കുകയും മറ്റേയാള്‍ ഗുരുതരാവസ്ഥയിലാണെന്നും പൊലീസ് പറഞ്ഞു. ഝാര്‍ഖണ്ഡിലെ ഗുംല ജില്ലയിലാണ് സംഭവം.

സദര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റയാള്‍  രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലാണെന്ന് ഗുംല സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ മനീഷ് ചന്ദ്രലാല്‍ പറഞ്ഞു.

ബുധനാഴ്ച ഇരുവരും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ വീട്ടുകാരും മറ്റ് ഗ്രാമവാസികളും വിവരം അറിഞ്ഞതിനു പിന്നാലെ പ്രതികളെ സമീപപ്രദേശത്തുനിന്ന് പിടികൂടുകയും ചെയ്തു. തുടര്‍ന്ന് സ്വന്തം പ്രദേശത്ത് എത്തിച്ച ശേഷം ഇരുവരെയും മര്‍ദ്ദിക്കുകയും തീ കൊളുത്തുകയുമായിരുന്നു. പ്രതികളുടെ ബൈക്കും നാട്ടുകാര്‍ കത്തിച്ചു.

പ്രതികളില്‍ ഒരാള്‍ ആശുപത്രിയില്‍ വച്ച് മരിച്ചു. മറ്റേയാള്‍ ഗുരുതരാവസ്ഥയിലാണ്. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയക്ക് വിധേയമാക്കുമെന്നും ക്രമസമാധാനത്തിനായി പ്രദേശത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചതായും പൊലീസ് ഓഫീസര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി