പ്രതീകാത്മക ചിത്രം 
India

നവവധുവിന്റെ കണ്ണില്‍ സൂപ്പര്‍ ഗ്ലൂ ഒഴിച്ച് കാമുകിയുടെ പ്രതികാരം; യുവതി ഗുരുതരാവസ്ഥയില്‍

തന്നെ ഒഴിവാക്കി മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് കാമുകന്റെ ഭാര്യയോട് പ്രതികാരം തീര്‍ത്ത് യുവതി

സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: തന്നെ ഒഴിവാക്കി മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് കാമുകന്റെ ഭാര്യയോട് പ്രതികാരം തീര്‍ത്ത് യുവതി. ബിഹാറിലെ നളന്ദ ജില്ലയിലാണ് സംഭവം. കാമുകന്റെ ഭാര്യയുടെ മുടിമുറിച്ച് കണ്ണില്‍ സൂപ്പര്‍ ഗ്ലൂ ഒഴിച്ചായിരുന്നു പ്രതികാരം.

തന്റെ കാമുകനായ ഗോപാല്‍ റാം മറ്റൊരു വിവാഹം കഴിച്ചതില്‍ പെണ്‍കുട്ടി വലിയ ദേഷ്യത്തിലായിരുന്നു. ഡിസംബര്‍ ഒന്നിനായിരുന്നു കാമുകന്റെ വിവാഹം. ശേഖ്പൂര്‍ സ്വദേശിനിയാണ് വധു. വിവാഹശേഷം ഇരുവരും വരന്റെ വീട്ടിലെത്തി. ഗോപാലിന്റെ സഹോദരിയും യുവതിയും സുഹൃത്തുക്കളാണ്. ഈ സൗഹൃദം നടിച്ചാണ് യുവതി ഗോപാലിന്റെ വീട്ടിലെത്തിയത്. എല്ലാവരും ഉറങ്ങി എന്ന ഉറപ്പാക്കിയ ശേഷം യുവതി ശേഖറിന്റെ മുറിയില്‍ കയറി ഭാര്യയുടെ മുടി മുറിച്ച് കണ്ണില്‍ ഫെവിക്വിക്ക് ഒഴിക്കുകയായിരുന്നു

കണ്ണ് നീറിയതിനെ തുടര്‍ന്ന് ഉറക്കെ നിലവിളിച്ചപ്പോള്‍ എല്ലാവരും ഉണര്‍ന്നു. മുറിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ വീട്ടുകാര്‍ പിടികൂടുകയായിരുന്നു. യുവതിയെ ബന്ധുക്കള്‍ മര്‍ദ്ദിക്കുകയും തുടര്‍ന്ന് പൊലിസിന് കൈമാറുകയും ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ ഭാര്യയെ സമീപത്തെ സാദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

മുസ്ലീം ലീഗിന്റെ സ്വന്തം മലപ്പുറം, വിള്ളല്‍ വീഴുമോ യുഡിഎഫ് കോട്ടയില്‍?

കെ സുധാകരാ... നേതാവേ...; കണ്ണൂരില്‍ സണ്ണി ജോസഫിനെതിരെ പന്തംകൊളുത്തി പ്രകടനം, തെരുവിലിറങ്ങി പ്രവര്‍ത്തകര്‍

'ജയിക്കാനാണ് മത്സരിക്കുന്നത്, കോണ്‍ഗ്രസ് ഒന്നും പറയുന്നില്ല, കുറച്ചു ദിവസം കൂടി കാത്തിരിക്കണം'

ഗൾഫ് രാജ്യങ്ങളിലെ റദ്ദാക്കിയ പത്താം ക്ലാസ് പരീക്ഷകൾക്ക് പ്രത്യേക മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ച് സിബിഎസ്ഇ, പുതിയ രീതി അറിയാം

SCROLL FOR NEXT