ഹിമന്ത ബിശ്വ ശർമ പങ്കിട്ട ചിത്രം എക്സ്
India

ചംപായ് സോറൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി; വെള്ളിയാഴ്ച ബിജെപിയിൽ ചേരും

കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കിട്ട് ഹിമന്ത ബിശ്വ ശർമ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂ‍ഡൽ​ഹി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ചംപായ് സോറൻ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. പിന്നാലെ ചംപായ് സോറൻ ബിജെപിയിൽ ചേരുമെന്നു അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എക്സിലൂടെ വ്യക്തമാക്കി. ഹിമന്തയടക്കം പങ്കെടുത്ത കൂടിക്കാഴ്ചയുടെ ചിത്രം പങ്കിട്ടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഹേമന്ത് സോറനായി മുഖ്യമന്ത്രി പദം രാജിവെച്ചത് മുതൽ ചംപായ് ജെഎംഎമ്മിൽ നിന്ന് അകന്നിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസങ്ങളിലെ അദ്ദേഹത്തിന്റെ യാത്രകളും നീക്കങ്ങളും അഭ്യൂഹങ്ങളും സൃഷ്ടിച്ചു. ഡൽഹി സന്ദർശനത്തിനിടെ താൻ ജെഎംഎം വിടുകയാണെന്നും തനിക്ക് മുന്നിൽ മൂന്ന് വഴികളുണ്ടെന്നും വ്യക്തമാക്കി കൊണ്ട് ചാംപായ് സോറൻ പ്രസ്താവനയും ഇറക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഴിമതിക്കേസിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ ജയിലിലായ 6 മാസം ഇടക്കാല മുഖ്യമന്ത്രിയായിരുന്നു ചംപായ് സോറൻ. ഹേമന്ത് ജയിലിൽ നിന്ന് തിരിച്ചുവന്നതിനു പിന്നാലെ ചംപായിക്ക് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നു. എന്നാൽ, മുതിർന്ന നേതാവായ ചംപായ് സോറനെ തിടുക്കപ്പെട്ട് നീക്കിയത് ജെഎംഎമ്മിലെ ഒരു വിഭാഗത്തിനിടയിൽ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. പിന്നാലെയാണ് ബിജെപിയുമായി അദ്ദേഹം അടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT