പ്രതീകാത്മക ചിത്രം 
India

'ജീവിതം അവസാനിപ്പിക്കുന്നു'; ഫെയ്‌സ്ബുക്ക് ലൈവിട്ട് ടെലിവിഷന്‍ താരത്തിന്റെ ആത്മഹത്യാ ശ്രമം; രക്ഷിച്ച് പൊലീസ്

ഇത് താന്‍ ഒരു കാഴ്ചയ്ക്ക് വേണ്ടി ഒരുക്കുന്നതല്ല. താന്‍ ഉറക്കഗുളികകള്‍ ഒന്നൊന്നായി കഴിക്കുകയാണെന്ന് അയാള്‍ വീഡിയോയില്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടമായതില്‍ മനംനൊന്ത് ടെലിവിഷന്‍ താരം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഫെയ്‌സുബുക്കില്‍ ലൈവിട്ടായിരുന്നു ആത്മഹത്യാശ്രമം. അതിനിടെ പൊലീസെത്തി യുവാവിനെ രക്ഷിച്ചു

അമിതമായി ഉറക്കഗുളികള്‍ കുഴിച്ചാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാള്‍ ഇത് ഫെയ്‌സ്ബുക്കില്‍ ലൈവ് ഇട്ടിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടയാള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഫെയ്‌സ്ബുക്കിന്റെ സഹായത്തോടെ യുവാവിന്റെ ലോക്കേഷന്‍ ട്രാക്ക് ചെയ്ത ശേഷം സമീപത്തെ സ്റ്റേഷനിലെ പൊലീസെത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു.

അമ്മയും സഹോദരിയും വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും യുവാവ് മുറിയില്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ അറിഞ്ഞിരുന്നില്ല. ഞാന്‍ ജീവിതം അവസാനിപ്പിക്കുന്നു എന്ന മുഖവുരയോടെ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഇയാള്‍ സമൂഹമാധ്യമത്തില്‍ പങ്കിട്ടത്. ഓരോ ഗുളിക കഴിക്കുന്നതിന്റെ ഇടവേളിയിലും ഇയാള്‍ ഗിറ്റാര്‍ വായിക്കുകയും പാട്ടുകള്‍ പാടുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ലോക്ക് ഡൗണിലും സീരിയലുകളില്‍ പ്രവര്‍്ത്തിച്ചതായും പിന്നീട് ജോലിയില്ലാതായെന്നും യുവാവ് പറയുന്നു

എല്ലാ വീടുകളിലും ഈ പ്രശ്‌നമുണ്ട്. മകന് 31 വയസ്സ് പ്രായമുണ്ടെന്ന് അമ്മ പറയും. കഴിഞ്ഞ വര്‍ഷം അച്ഛനും മരിച്ചു. പെന്‍ഷന്‍ പണം കൊണ്ടാണ് തങ്ങള്‍ ജീവിക്കുന്നത്. താന്‍ വല്ലാതെ നിരാശനാണ്. ജീവിക്കാന്‍ തോന്നുന്നില്ല. ഇത് താന്‍ ഒരു കാഴ്ചയ്ക്ക് വേണ്ടി ഒരുക്കുന്നതല്ല. താന്‍ ഉറക്കഗുളികകള്‍ ഒന്നൊന്നായി കഴിക്കുകയാണെന്ന് അയാള്‍ വീഡിയോയില്‍ പറയുന്നു.

വീടിന്റെ മുകളില്‍ നിന്ന് ചാടി മരിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ല. തന്റെ കൈകള്‍ നഷ്ടമായാലോ?. അതുകൊണ്ടാണ് താന്‍ ഉറക്കഗുളികകള്‍ തെരഞ്ഞെടുത്തത്. കുടുതല്‍ ഉറക്കുഗുളികകള്‍ കഴിക്കുന്നതോടെ രക്തസമ്മര്‍ദ്ദം ഉണ്ടായി ഹൃദയസ്തംഭനത്തിനും സാധ്യതയുണ്ട്. വീട്ടിലെ മറ്റുള്ളവര്‍ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളതിനാലാണ് ഈ വഴി തെരഞ്ഞെടുത്തത്. കൈയിലുള്ള ഉറക്കഗുളികള്‍ പൂര്‍ണമായി കഴിച്ച ശേഷം എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം. ജീവനോടെ ഉണ്ടെങ്കില്‍ മറ്റൊരു വീഡിയോയുമായി കാണാമെന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്. പൊലീസുകാര്‍ വിട്ടിലെത്തിയപ്പോഴാണ് വിവരം അമ്മയും സഹോദരിയും അറിയുന്നത്. യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT