പ്രതീകാത്മക ചിത്രം 
India

കാമുകിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി; വെട്ടിമാറ്റിയ തലയും കൈകളും ഗോഡൗണില്‍; മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

വിവാഹിതയും മൂന്നുവയസുകാരിയുടെ അമ്മയുമായ യുവതിയാണ് കൊല്ലപ്പെട്ടത്.

സമകാലിക മലയാളം ഡെസ്ക്

ഔറംഗബാദ്: കാമുകിയെ കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി വെട്ടിനുറുക്കിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. 35കാരനായ സൗരഭ് ലാഖെയാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലാണ് സംഭവം. 

വിവാഹിതയും മൂന്നുവയസുകാരിയുടെ അമ്മയുമായ യുവതിയാണ് കൊല്ലപ്പെട്ടത്. ഫ്രീലാന്‍സ് റിപ്പോര്‍ട്ടറായ ലാഖെ യുവതിയുമായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവുമായി അകന്നുകഴിയുന്ന യുവതി ഹുഡ്‌കോ പ്രദേശത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഈ വീട്ടില്‍ ലാഖെ പതിവായി എത്താറുണ്ടെന്നും പൊലീസ് പറഞ്ഞു.

അടുത്തിടെ തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ലാഖെയോട് ആവശ്യപ്പെട്ടു. ഇതില്‍ ക്ഷുഭിതനായ ലാഖെ ആഗസ്റ്റ് 15ാം തീയതി യുവതിയെ കഴുത്തു ഞെരിച്ചുകൊലപ്പെടുത്തിയ ശേഷം ശരീരം കഷണങ്ങളാക്കി മുറിച്ചുമാറ്റുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിറ്റേദിവസം ലാഖെ വെട്ടിമാറ്റിയ യുവതിയുടെ തലയും കൈകളും എടുത്ത് ഷിയൂരിലെ ഒരു ഗോഡൗണില്‍ സൂക്ഷിച്ചതായും പൊലീസ് പറഞ്ഞു.

ബുധനാഴ്ച, ലാഖെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കൊണ്ടുപോകുന്നത് വീട്ടുടമസ്ഥന്റെ ശ്രദ്ധയില്‍പ്പെടുകയും അദ്ദേഹം ഇക്കാര്യം പോലീസിനെ അറിയിക്കുകയുമായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT