ഫോട്ടോ: എഎൻഐ 
India

'റഷ്യ​ക്ക് സഹായം വേണം, അവർക്ക് സംഭാവന നൽകു'- ജെപി നഡ്ഡയുടെ  ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

റഷ്യൻ ജനതയ്ക്കൊപ്പം നിൽക്കണമെന്ന ട്വീറ്റും ആദ്യം പ്രത്യക്ഷപ്പെട്ടു. ഹാക്ക് ചെയ്ത ശേഷം റഷ്യൻ ആക്രമണം നേരിടുന്ന യുക്രൈന് വേണ്ടി സഹായമഭ്യർത്ഥിച്ചു കൊണ്ടുള്ള ട്വീറ്റും പ്രത്യക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. @JPNadda എന്ന അദ്ദേഹത്തിന്റെ ഔദ്യോഗിക അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. അക്കൗണ്ട് നിലവിൽ പുനഃസ്ഥാപിച്ചിട്ടുണ്ട്. 

റഷ്യൻ ജനതയ്ക്കൊപ്പം നിൽക്കണമെന്ന ട്വീറ്റും ആദ്യം പ്രത്യക്ഷപ്പെട്ടു. ഹാക്ക് ചെയ്ത ശേഷം റഷ്യൻ ആക്രമണം നേരിടുന്ന യുക്രൈന് വേണ്ടി സഹായമഭ്യർത്ഥിച്ചു കൊണ്ടുള്ള ട്വീറ്റും പ്രത്യക്ഷപ്പെട്ടു. യുക്രൈൻ ജനതയ്ക്കൊപ്പം നിൽക്കണം. സംഭാവനകളായി ക്രിപ്റ്റോ കറൻസികൾ സ്വീകരിക്കുന്നതാണെന്നായിരുന്നു ട്വീറ്റ്. ഈ ട്വീറ്റ് ഹിന്ദിയിലായിരുന്നു. 

ഇതിന് പിന്നാലെ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു എന്നും റഷ്യക്കാണ് സഹായം ആവശ്യമുള്ളത് അവർക്ക് സംഭാവന നൽകണമെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള മറ്റൊരു ട്വീറ്റു പ്രത്യക്ഷപ്പെട്ടു. എന്നാൽ പെട്ടെന്ന് തന്നെ ഇത് നീക്കം ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT