പ്രതീകാത്മക ചിത്രം 
India

14 കാരനെ പീഡിപ്പിച്ചു; ജഡ്ജി പോക്‌സോ കേസില്‍ അറസ്റ്റില്‍

പരാതി നല്‍കിയാല്‍ കള്ളക്കേസില്‍ കുടുക്കുമെന്നും, ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നും ജഡ്ജി ഭീഷണിപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: രാജസ്ഥാനില്‍ പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ ജഡ്ജി അറസ്റ്റിലായി. അഴിമതി വിരുദ്ധ കോടതി പ്രത്യേക ജഡ്ജി ജിതേന്ദ്ര സിങ്ങിനെയാണ് പോക്‌സോ വകുപ്പുപ്രകാരം ഭരത്പുര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ജഡ്ജിയെ രാജസ്ഥാന്‍ ഹൈക്കോടതി കഴിഞ്ഞ മാസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ ജഡ്ജിയുടെ സഹായികളായ രണ്ടുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

ജഡ്ജിയുടെ സ്റ്റെനോ അന്‍സുല്‍ സോണി, മറ്റൊരു ജോലിക്കാരന്‍ രാഹുല്‍ കത്താര എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ ഒളിവിലാണെന്ന് ഭരത്പൂര്‍ എസ്പി ദേവേന്ദ്രകുമാര്‍ ബിഷ്‌ണോയി പറഞ്ഞു. 

ടെന്നീസ് കളിസ്ഥലത്തുനിന്ന് പരിചയപ്പെട്ട ബാലനെ ജഡ്ജിയും ബന്ധുവും സഹായിയും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ അമ്മ പൊലീസില്‍ പരാതിപ്പെട്ടത്. പരാതി നല്‍കിയാല്‍ കള്ളക്കേസില്‍ കുടുക്കുമെന്നും, ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നും ജഡ്ജി ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ അമ്മ പരാതിയില്‍ വ്യക്തമാക്കി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

16 ഇനം സാധനങ്ങൾ, ഓണക്കിറ്റ് വിതരണം ഓ​ഗസ്റ്റ് 10 മുതൽ; ഓണച്ചന്ത 8 മുതൽ ആരംഭിക്കുമെന്ന് മന്ത്രി

'മിന്നല്‍ മുരളി തിയേറ്ററില്‍ റിലീസ് ചെയ്യാനാകാത്തത് വലിയ ട്രോമയായി'; തുറന്നു പറഞ്ഞ് ബേസില്‍ ജോസഫ്

തീവ്ര ന്യൂനമര്‍ദ്ദം: മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഏഴ് ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

നിറം മാറും, 170 അടി ഉയരം, സൗദി അറേബ്യയിലെ 'അത്ഭുത കാഴ്ച', ആനപ്പാറയെ അറിയാം, വിഡിയോ

വിദ്യാര്‍ഥികളെ എകെ-47 ഉപയോഗിച്ച് വെടിവെച്ചു, വിഡിയോ പുറത്ത്; പൊലീസുകാരന് സസ്‌പെന്‍ഷന്‍