ജഡ്ജി രവികുമാര്‍ ദിവാകര്‍  ഫയല്‍
India

ആറു മാസത്തിനിടെ 23 പേർക്ക് വധശിക്ഷ; ജഡ്ജിയെ കുടുംബ കോടതിയിലേക്ക് മാറ്റി

മൊത്തം 16 മാസത്തിനിടെ 36 വധശിക്ഷാ വിധികളാണ് ജഡ്ജി രവികുമാർ പുറപ്പെടുവിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ലഖ്നൗ: ആറുമാസത്തിനിടെ 23 പേർക്ക് വധശിക്ഷ വിധിച്ച ഉത്തർ പ്രദേശിലെ ജഡ്ജിയെ സ്ഥലംമാറ്റി. മുസാഫർ നഗർ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ‍്ജിയായിരുന്ന രവികുമാർ ദിവാകറിനെ കുടുംബ കോടതിയിലേക്കാണ് മാറ്റിയത്. മുസാഫർനഗർ കുടുംബകോടതിയിലേക്കാണ് അലഹാബാദ് ഹൈക്കോടതി രവികുമാർ ദിവാകറിനെ മാറ്റി നിയമിച്ചത്.

അതിവേഗ കോടതിയിലെ ജ‍‍ഡ്ജിയായിരുന്ന രവികുമാറിന് കുടുംബകോടതി അഡീഷണൽ പ്രിൻസിപ്പൽ ‍ജഡ്ജിയായാണ് നിയമനം. രവികുമാര്‍ ഒഴിയുന്ന സ്ഥാനത്തേക്ക് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജിയായി ശിവകുമാരി ചുമതലയേൽക്കും. ഇക്കൊല്ലം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ 11 കേസുകളിലായി 23 പേർക്കാണ് രവി കുമാർ ദിവാകർ വധശിക്ഷ വിധിച്ചത്.

മൊത്തം 16 മാസത്തിനിടെ 36 വധശിക്ഷാ വിധികളാണ് ജഡ്ജി രവികുമാർ പുറപ്പെടുവിച്ചത്. ഓഗസ്റ്റില്‍ തന്‍റെ കോടതിയില്‍ നിന്ന് കൊലപാതകവും മറ്റ് കുറ്റകൃത്യങ്ങളും അടക്കമുള്ള 97 കേസുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള ജില്ലാ സെഷൻസ് ജഡ്ജി ബി കെ സിങ്ങിന്‍റെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് രവികുമാര്‍ രംഗത്തെത്തിയിരുന്നു. 2022-ൽ വാരാണസി സിവിൽ ജഡ്ജിയായിരിക്കെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ വീഡിയോഗ്രാഫിക് സർവേയ്ക്ക് ഉത്തരവിട്ടത് രവികുമാർ ദിവാകറായിരുന്നു.

23 people sentenced to death in six months; Judge Ravi kumar Diwakar transferred to Family Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ കേസില്‍ പിണറായിക്ക് നിര്‍ണായകം; അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം, ഇന്നും തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Today's Rashi Phalam October 26|പുതിയ ജോലി; മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽപുരോഗതി; പരസ്പരവിശ്വാസം വർധിക്കും

'പച്ചക്കൊടി പൂഴ്ത്തിവെച്ചല്ല ലീഗ് വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയേണ്ടത്; ബിജെപിയുടെ മുനയൊടിച്ചു'