ജസ്റ്റിസ് കെ എസ് പുട്ടസ്വാമി  എക്സ്
India

'സ്വകാര്യത മൗലികാവകാശമാക്കാന്‍ നിയമപോരാട്ടം'; ജസ്റ്റിസ് കെ എസ് പുട്ടസ്വാമി അന്തരിച്ചു

ആധാറിനെതിരെ ആദ്യമായി കോടതിയെ സമീപിച്ചതും പുട്ടസ്വാമിയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: സ്വകാര്യത മൗലികാവകാശമാക്കാന്‍ വേണ്ടി നിയമപോരാട്ടം നടത്തിയ റിട്ട. ജസ്റ്റിസ് കെ എസ് പുട്ടസ്വാമി അന്തരിച്ചു. 98 വയസ്സായിരുന്നു. കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്ജിയാണ് പുട്ടസ്വാമി. ആധാറിന്‍റെ നിയമസാധുത ചോദ്യം ചെയ്ത് പുട്ടസ്വാമി നല്‍കിയ ഹര്‍ജിയിലാണ്, സ്വകാര്യത മൗലിക അവകാശമാണെന്ന, സുപ്രീം കോടതിയുടെ ചരിത്ര വിധിയുണ്ടായത്.

ആധാര്‍ പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് 2012 ലാണ് പുട്ടസ്വാമി സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന് വ്യക്തമാക്കിയെങ്കിലും, പദ്ധതി റദ്ദാക്കാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു.

1952ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത കെ എസ് പുട്ടസ്വാമി 1977 നവംബറില്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. 1986 വരെ ഹൈക്കോടതിയില്‍ ജഡ്ജിയായി സേവനമനുഷ്ഠിച്ച അദ്ദേഹം വിരമിച്ച ശേഷം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ബംഗളൂരു ബെഞ്ചിന്റെ വൈസ് ചെയര്‍പേഴ്സണായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്