ബോംബെ ഹൈക്കോടതി 
India

"ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ്"; തുറന്ന കോടതിയിൽ രാജി പ്രഖ്യാപിച്ച് ജസ്റ്റിസ് രോഹിത് ഡിയോ 

ബോംബെ ഹൈക്കോടതിയിലെ നാഗ്പൂർ ബെഞ്ചിലെ സിറ്റിങ്ങിനിടെയാണ് ജസ്റ്റിസ് ഡിയോ രാജി പ്രഖ്യാപിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: തുറന്ന കോടതിയിൽ രാജി പ്രഖ്യാപിച്ച് ജസ്റ്റിസ് രോഹിത് ബി ഡിയോ. ബോംബെ ഹൈക്കോടതിയിലെ നാഗ്പൂർ ബെഞ്ചിലെ സിറ്റിങ്ങിനിടെയാണ് ജസ്റ്റിസ് ഡിയോ രാജി പ്രഖ്യാപിച്ചത്. ആരെയെങ്കിലും വേദനപ്പിച്ചെങ്കിൽ ഖേദിക്കുന്നുവെന്ന് ജസ്റ്റിസ് ഡിയോ പറഞ്ഞു.

സിവിൽ കേസുകളിൽ വാദം കേൾക്കാനിരിക്കെ ലിസ്റ്റ് ചെയ്ത എല്ലാ കേസുകളിൽ നിന്നും അദ്ദേഹം പിൻവാങ്ങി. ആരോടും വിരോധം പുലർത്തുന്നില്ലെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പുതരണമെന്നുമാണ് രാജിക്കാര്യം അറിയിച്ച ശേഷം ഡിയോ പറഞ്ഞത്. "അഭിഭാഷകർ എല്ലാവരും നന്നായി ജോലി ചെയ്യണമെന്നാണ് ആഗ്രഹിച്ചിട്ടുള്ളത്. ഏതെങ്കിലും അവസരത്തിൽ ആരോടെങ്കിലും കർക്കശമായി പെരുമാറിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം", ഡിയോ കൂട്ടിച്ചേർത്തു.

2017 ജൂൺ അഞ്ചിനാണ് രോഹിത് ബി ഡിയോയെ ബോംബെ ഹൈകോടതിയിലെ അഡിഷണൽ ജഡ്ജിയായി നിയമിച്ചത്. 2019 ഏപ്രിലിൽ അദ്ദേഹം സ്ഥിരം ജഡ്ജിയായി. ഡൽഹി സർവകലാശാലയിലെ പ്രഫ. ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കിയ കേസിലും സമൃദ്ധി എക്സ്പ്രസ് വേ അപകടത്തിൽ കോൺട്രാക്റ്റർമാർക്കെതിരെയുമാണ് ജസ്റ്റിസ് ഡിയോ സമീപകാലത്ത് വിധി പറഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം