വ്യാജമദ്യം കഴിച്ചതിനെത്തുടർന്ന് ചികിത്സയിൽ കഴിയുന്നവർ  എക്സ്പ്രസ്
India

കള്ളക്കുറിശ്ശി വ്യാജമദ്യ ദുരന്തം: മുഖ്യപ്രതി അറസ്റ്റില്‍; മരണം 50 ആയി

വ്യാജമദ്യം നിര്‍മ്മിച്ചത് ചിന്നദുരൈ ആണെന്നാണ് സിബിസിഐഡിയുടെ കണ്ടെത്തല്‍

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിശ്ശി വ്യാജമദ്യ ദുരന്തത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. മുഖ്യപ്രതിയായ ചിന്നദുരൈയെ കടലൂരില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വ്യാജമദ്യം നിര്‍മ്മിച്ചത് ചിന്നദുരൈ ആണെന്നാണ് സിബിസിഐഡിയുടെ കണ്ടെത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പിടിയിലായ ചിന്നദുരൈ വ്യാജമദ്യവുമായി ബന്ധപ്പെട്ട എഴുപതോളം കേസുകളിലെ പ്രതിയാണെന്ന് പൊലീസ് സൂചിപ്പിച്ചു. അതിനിടെ, വ്യാജമദ്യം കഴിച്ച് ചികിത്സയിലായിരുന്ന എട്ടു പേര്‍ കൂടി മരിച്ചു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി ഉയര്‍ന്നു. 90 ഓളം പേര്‍ ചികിത്സയിലാണ്.

ചികിത്സയിലുള്ള പലരുടേയും നില അതീവ ഗുരുതരമാണ്. ഒട്ടേറെപ്പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. അഞ്ചു രൂപയ്ക്ക് ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളിലാണ് മദ്യം വിറ്റിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാനും തുടര്‍നടപടികള്‍ ശുപാര്‍ശ ചെയ്യാനുമായി റിട്ടയേഡ് ജഡ്ജിയെ ഏകാംഗ കമ്മീഷനായി തമിഴ്‌നാട് സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT