കങ്കണ റണാവത് , രാഹുല്‍ ഗാന്ധി ഫെയ്‌സ്ബുക്ക്
India

കോണ്‍ഗ്രസിനെ പിരിച്ചു വിടണമെന്ന് മഹാത്മാഗാന്ധി പറഞ്ഞിരുന്നു, രാഹുല്‍ അത് നടപ്പാക്കും; പരിഹസിച്ച് കങ്കണ

''പാര്‍ലമെന്റില്‍ രാഹുലിന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേത് പോലെയാണ്. പാര്‍ലമെന്റില്‍ എങ്ങനെ പെരുമാറുന്നുവെന്ന് നിങ്ങള്‍ കണ്ടുകാണും''.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്വയം രക്ഷപ്പെടണമെങ്കില്‍ മികച്ച നേതാവിനെ കണ്ടെത്തണമെന്ന് ബോളിവുഡ് നടിയും മാണ്ഡി എംപിയുമായ കങ്കണ റണാവത് . എന്താണ് ചെയ്യാന്‍ പാടില്ലാത്തതെന്ന് ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയില്‍ നിന്നാണ് പഠിക്കുന്നതെന്നും കങ്കണ പറഞ്ഞു. രാഹുലിനെ 'അവിവേകി' എന്നും 'വിദ്യാഭ്യാസമില്ലാത്തവനെന്നുമാണ് കങ്കണ വിശേഷിപ്പിച്ചത്. ന്യൂസ് 18 സംഘടിപ്പിച്ച റൈസിംഗ് ഭാരത് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു കങ്കണ.

രാഷ്ട്രീയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് മാതൃകയാക്കുന്നതെന്നാണ് കങ്കണ പറഞ്ഞത്. ഡല്‍ഹിയില്‍ നടന്ന എഐ ഉച്ചകോടിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ഷര്‍ട്ടില്ലാ സമരം അപലപനീയമാണെന്ന് കങ്കണ പറഞ്ഞു. ആ സമരം തികച്ചും ദൗര്‍ഭാഗ്യകരമാണ്. രാഹുല്‍ ഗാന്ധി പ്രതിഷേധക്കാരെ 'ബബ്ബര്‍ ഷേര്‍' എന്ന് വിളിച്ചു. അദ്ദേഹത്തിന് ഭ്രാന്തായെന്ന് ഞാന്‍ കരുതുന്നു. സ്വാതന്ത്ര്യാനന്തരം, മഹാത്മാഗാന്ധി കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് പറഞ്ഞിരുന്നു. പക്ഷേ നെഹ്റു സമ്മതിച്ചില്ല. അദ്ദേഹത്തിന്റെ സ്വപ്നം പൂര്‍ത്തിയാക്കാന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിനെ പൂര്‍ണമായി നശിപ്പിക്കുമെന്നാണ് കരുതുന്നത്, കങ്കണ പറഞ്ഞു.

പാര്‍ലമെന്റില്‍ രാഹുലിന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേത് പോലെയാണ്. പാര്‍ലമെന്റില്‍ എങ്ങനെ പെരുമാറുന്നുവെന്ന് നിങ്ങള്‍ കണ്ടുകാണും. രാഹുല്‍ ഗാന്ധിയുടെ പ്രവൃത്തികളില്‍ കോണ്‍ഗ്രസിന് ലജ്ജയുണ്ടെന്നാണ് കരുതുന്നു. പാര്‍ട്ടിക്കൊരു ഭാവിയുണ്ടെന്ന് ഞാന്‍ കരുതുന്നില്ല, പക്ഷെ അവര്‍ക്ക് സ്വയം രക്ഷിക്കണമെങ്കില്‍, മെച്ചപ്പെട്ട ഒരു മുഖത്തിനായി അവര്‍ തിരയേണ്ടിയിരിക്കുന്നു.

രാഹുലിനെ രാജാ ബേട്ട (വഷളാക്കപ്പെട്ട കുട്ടി) എന്നും അവര്‍ വിശേഷിപ്പിച്ചു. 'അദ്ദേഹം മോശമായി പെരുമാറുന്നവനാണെന്നാണ് എന്റെ അഭിപ്രായം. കാരണം ഒരാള്‍ പാര്‍ലമെന്റില്‍ സംസാരിക്കുമ്പോള്‍ സ്പീക്കറെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. അദ്ദേഹത്തോട് ദേഷ്യമില്ല. രാഹുല്‍ ഗാന്ധി രാജ്യത്തിന് അപകടമാണെന്ന് ഞാന്‍ കരുതുന്നു. ഒരു ആഗോള വേദിയില്‍ പോലും അദ്ദേഹം ഇന്ത്യയെക്കുറിച്ച് മോശമായി സംസാരിക്കുകയും രാജ്യത്തെയും അതിന്റെ സമ്പദ്വ്യവസ്ഥയെയും അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അദ്ദേഹം ഇന്ത്യ വിരുദ്ധ ശക്തികളുടെ കൈകളിലെ പാവയാണ്. അദ്ദേഹത്തിന്റെ ഐക്യു എത്ര താഴ്ന്നതാണെന്ന് വെച്ചുനോക്കുമ്പോള്‍ അദ്ദേഹം വലിയ ഭീഷണിയാണ്, കങ്കണ കൂട്ടിച്ചേര്‍ത്തു.

Kangana Ranaut advises the Congress party to find a better leader for its survival

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

ചരിത്രം കുറിക്കാൻ വനിതാ സംവരണ ഭേദഗതി ബിൽ;നാളെ ലോക്സഭയിൽ അവതരിപ്പിക്കും; മോദി സംസാരിക്കും

ഒറ്റയടിക്ക് 1040 രൂപ വര്‍ധിച്ചു; സ്വര്‍ണവില 1,14,000ലേക്ക്

'ഉള്ളിലെ തീയും സ്ഥിരോത്സാഹവുമാണ് ഇവിടെ എത്തിച്ചത്'; അച്ഛന് ആശംസകളുമായി അഹാന

കണ്ണനെ കാണാന്‍ ഒഴുകിയെത്തി ഭക്തര്‍, ഗുരുവായൂരില്‍ വന്‍തിരക്ക്; വിഷുക്കണി ദര്‍ശന സായൂജ്യത്തില്‍ ആയിരങ്ങള്‍- വിഡിയോ

SCROLL FOR NEXT