നടി ഷാനയ്യ, ട്വിറ്റര്‍ 
India

സഹോദരന്റെ തല വെട്ടിമാറ്റി, മൃതദേഹം കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞു; കന്നഡ നടിയും കാമുകനും അറസ്റ്റില്‍ 

സഹോദരന്റെ കൊലപാതകത്തില്‍ കന്നഡ നടി അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: സഹോദരന്റെ കൊലപാതകത്തില്‍ കന്നഡ നടി അറസ്റ്റില്‍. സഹോദരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി വിവിധ ഭാഗങ്ങളില്‍ തള്ളിയ സംഭവത്തില്‍ നടി ഷാനയ്യയും കാമുകനും  ഉള്‍പ്പെടെ അഞ്ചുപേരാണ് പിടിയിലായത്.

ഹുബ്ലിയില്‍ ഏപ്രില്‍ ഒന്‍പതിന് വീട്ടില്‍ വച്ചായിരുന്നു കൊലപാതകം നടന്നത്. സഹോദരന്‍ രാകേഷിന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. തല വെട്ടിമാറ്റിയ നിലയിലായിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സഹോദരന്റെ കൊലപാതകത്തില്‍ നടിയുടെ പങ്ക് വ്യക്തമായതെന്ന് പൊലീസ് പറയുന്നു.

കൊലപാതകം നടന്ന അന്ന് സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് നടി ഹുബ്ലിയില്‍ ഉണ്ടായിരുന്നതായി പൊലീസ് തിരിച്ചറിഞ്ഞു. ഷാനയ്യയുടെ കാമുകന്‍ നിയാസാഹെമദും കൂട്ടാളികളും ചേര്‍ന്ന് രാകേഷിനെ കഴുത്തുഞെരിച്ച് കൊന്ന ശേഷം മൃതദേഹം കഷ്ണങ്ങളാക്കി വിവിധ ഭാഗങ്ങളില്‍ തള്ളുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അന്വേഷണത്തില്‍ നിയാസാഹെമദും ഷാനയ്യയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇരുവരും തമ്മിലുള്ള ബന്ധത്തെ രാകേഷ് എതിര്‍ത്തിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. 2018ലാണ് ഷാനയ്യ വെള്ളിത്തിരയില്‍ എത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT