പ്രതീകാത്മക ചിത്രം 
India

കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്‌സ്പ്രസ് പാളം തെറ്റി; പാറക്കല്ലില്‍ ഇടിച്ചത് അപകടകാരണമെന്ന് സൂചന

തമിഴ്‌നാട് ധർമപുരിക്ക് സമീപമാണ് അപകടം. അഞ്ച് ബോഗികളാണ് പാളം തെറ്റിയത്

Author : സമകാലിക മലയാളം ഡെസ്ക്


ധർമപുരി: കണ്ണൂരിൽ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കണ്ണൂർ-യശ്വന്ത്പൂർ സ്‌പെഷ്യൽ എക്‌സ്പ്രസ് (07390) പാളം തെറ്റി.  തമിഴ്‌നാട് ധർമപുരിക്ക് സമീപമാണ് അപകടം. അഞ്ച് ബോഗികളാണ് പാളം തെറ്റിയത്.

വ്യാഴാഴ്ച വൈകീട്ടാണ് കണ്ണൂർ-യശ്വന്ത്പൂർ സ്പെഷ്യൽ എക്സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ 3.45ഓടെയാണ് പാളം തെറ്റിയത്. സേലം - ബംഗളൂരു റൂട്ടിലെ മുത്തംപട്ടി - ശിവദി സ്‌റ്റേറഷനുകൾക്കിടയിലാണ് സംഭവം. 

എസി ബോഗിയുടെ ചവിട്ടുപടിയില്‍ പാറക്കല്ല് ഇടിച്ചു

ട്രെയിൻ ഓടിക്കൊണ്ടിരിക്കെ എൻജിന് സമീപത്തെ എസി ബോഗിയുടെ ചവിട്ടുപടിയിൽ വൻ പാറക്കല്ല് വന്നിടിച്ചതാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നി​ഗമനം. അപകടത്തിൽ ആർക്കും ​ഗുരുതരമായി പരിക്കേറ്റിട്ടില്ല. എസി ബോഗിയിലെ ഗ്ലാസുകളും ചവിട്ടുപടികളും തകർന്നു. സീറ്റുകൾ ഇളകി മാറുകയും ചെയ്തിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്ക് കിട്ടി: കുഞ്ചാക്കോ ബോബന്‍