അപകടത്തില്‍പ്പെട്ട കാര്‍  
India

ബംഗളൂരുവില്‍ കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു; ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു

കണ്ടെയ്‌നര്‍ ലോറി മറ്റൊരു ലോറിയില്‍ ഇടിച്ച് നിയന്ത്രണം വിട്ട് അടുത്ത ട്രാക്കിലുണ്ടായിരുന്ന കാറിന് മുകളിലേക്ക് മറിയുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ബംഗളൂരുവില്‍ കാറിന് മുകളിലേക്ക് കാര്‍ഗോ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് വീണ് ഒരുകുടുംബത്തിലെ ആറ് പേര്‍ മരിച്ചു. ബംഗളൂരു ദേശീയപാതയിലെ നെലമംഗലത്ത് വച്ചാണ് അപകടം ഉണ്ടായത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം.

കണ്ടെയ്‌നര്‍ ലോറി മറ്റൊരു ലോറിയില്‍ ഇടിച്ച് നിയന്ത്രണം വിട്ട് അടുത്ത ട്രാക്കിലുണ്ടായിരുന്ന കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. കാറിനകത്ത് യാത്ര ചെയ്ത വിജയപുരം സ്വദേശികളായ വ്യവസായിയും ഭാര്യയും മക്കളുമാണ് അപകടത്തില്‍ മരിച്ചത്. ആറ് പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അപകടത്തെ തുടര്‍ന്ന് ബംഗളൂരു- തുംകുരു ദേശീയപാതയില്‍ പത്തുകിലോമീറ്ററോളം ദുരത്തില്‍ ഗതാഗതസ്തംഭനം ഉണ്ടായി.

ആഡംബര വോള്‍വോ കാറിന് മുകളിലേക്കാണ് കണ്ടെയ്‌നര്‍ മറിഞ്ഞത്. കണ്ടെയ്‌നര്‍ മുകളിലേക്ക് മറിഞ്ഞതിന് പിന്നാലെ കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് ഇവരെ കാറില്‍ നിന്ന് പുറത്തെടുത്തത്. മൃതദേഹങ്ങള്‍ നെലമംഗല സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT