മുഖ്യമന്ത്രിക്കെതിരായി പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍ 
India

മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം 'പേസിഎം' പോസ്റ്റര്‍;  ഡികെ ശിവകുമാര്‍, സിദ്ധരാമയ്യ അറസ്റ്റില്‍

'40% ഇവിടെ സ്വീകരിക്കുന്നു' എന്ന ക്യാപ്ഷനോടുകൂടിയതായിരുന്നു പോസ്റ്റര്‍.

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കെതിരായ 'പേസിഎം' ക്യാമ്പയിനുമായി ബന്ധപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍, സിദ്ധരാമയ്യ അടക്കമുള്ള നേതാക്കള്‍ അറസ്റ്റില്‍. രണ്‍ദീപ് സിങ് സുര്‍ജേവാല, ബികെ ഹരിപ്രസാദ്, പ്രിയങ്ക ഖാഡ്‌ഗെ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇ- വാലറ്റായ 'പേടിഎമ്മി'നോട് സാദൃശ്യമുള്ള 'പേസിഎം' എന്ന വാചകത്തോടുകൂടി ക്യുആര്‍ കോഡും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ ചിത്രവുമുള്‍പ്പടെയുള്ള പോസ്റ്ററുകള്‍ നേരത്തെ ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. '40% ഇവിടെ സ്വീകരിക്കുന്നു' എന്ന ക്യാപ്ഷനോടുകൂടിയതായിരുന്നു പോസ്റ്റര്‍. 

പൊതുമരാമത്ത് ജോലികള്‍ക്ക് സര്‍ക്കാര്‍ 40% കമ്മീഷന്‍ വാങ്ങുന്നു എന്ന ആരോപണത്തിന്റെ തുടര്‍ച്ചയായിരുന്നു പോസ്റ്ററുകള്‍. സര്‍ക്കാര്‍ ജോലിക്കും ബിജെപി സര്‍ക്കാര്‍ കൈക്കൂലി വാങ്ങുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഒരു തെളിവുമില്ലാത്ത ആരോപണമാണെന്നും അഴിമതി നടത്തിയെന്നതിന് തെളിവുണ്ടെങ്കില്‍ സമര്‍പ്പിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നുമായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ പ്രതികരണം. തെരുവില്‍ ഒട്ടിച്ചത് തിന്മയുടെ പോസ്റ്ററാണെന്നും ബൊമ്മ പ്രതികരിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

SCROLL FOR NEXT