India

കർണാടക നിയമസഭ കൗൺസിൽ ഉപാധ്യക്ഷന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ; ആത്മഹത്യയെന്ന് സംശയം

റെയിൽവേ പാളത്തിൽ അർധരാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കർണാടക നിയമസഭ കൗൺസിൽ ഉപാധ്യക്ഷനും ജെഡിഎസ് നേതാവുമായ എസ് എൽ ധർമഗൗഡയുടെ (64) മൃതദേഹം റെയിൽവേ പാളത്തിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ചിക്കമംഗളൂരുവിലെ റെയിൽവേ പാളത്തിൽ അർധരാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ രാത്രി ധർമഗൗഡയെ വീട്ടിൽ നിന്ന് കാണാതായിരുന്നു. അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ ട്രാക്കിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. 

അടുത്തിടെ  നിയമസഭാ സമ്മേളനത്തിൽ ധർമഗൗഡ അധ്യക്ഷസ്ഥാനം വഹിക്കുന്നതിനെതിരെ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധമുയർത്തിയിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന