വീഡിയോ ദൃശ്യം 
India

ഭാര്യയുമായി അവിഹിതം; കാമുകന്റെ കഴുത്ത് മുറിച്ച് രക്തം കുടിച്ച് യുവാവ്; സുഹൃത്ത് വീഡിയോ പകര്‍ത്തി

വീഡിയോ സാമൂഹിക മാധ്യമഘങ്ങളില്‍ വൈറലായതിന് പിന്നാലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:  ഭാര്യയുടെ കാമുകന്റെ കഴുത്ത് മുറിച്ച് രക്തം കുടിച്ച് യുവാവിന്റെ പ്രതികാരം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. വീഡിയോ സാമൂഹിക മാധ്യമഘങ്ങളില്‍ വൈറലായതിന് പിന്നാലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ചിക്കബെല്ലാപുര ജില്ലയിലെ ചിന്താമണി താലുക്കിലാണ് സംഭവം.

മാരേഷ് എന്ന യുവാവിന്റെ കഴുത്താണ് മുറിച്ചത്. ഇയാള്‍ക്ക് ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച വിജയ് മാരേഷിന്റെ കഴുത്ത് മുറിച്ച് രക്തം കുടിക്കുകയായിരുന്നു.

ജൂണ്‍ പത്തൊന്‍പതിനായിരുന്നു സംഭവം. സുഹൃത്ത് ജോണിനൊപ്പം മാരേഷിനെ സമീപത്തുള്ള വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് മാരേഷിന്റെ കഴുത്ത് മുറിച്ച് വിജയ് രക്തം കുടിച്ചു. ഈ സമയത്ത് ഒപ്പമുണ്ടായിരുന്ന ജോണ്‍ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പരിക്കേറ്റ മാരേഷ് ആശുപത്രിയിലാണ്. യുവാവിന്റെ പരാതിയിലാണ് വിജയിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

യുപിഐ ഉപയോ​ഗിച്ചാണോ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത്?; ഏപ്രിൽ ഒന്നുമുതൽ എച്ച്ഡിഎഫ്സി ബാങ്കിൽ മാറ്റം

SCROLL FOR NEXT