സിദ്ധരാമയ്യ ഫെയ്സ്ബുക്ക്
India

കന്നഡികര്‍ക്ക് മാത്രം ജോലി: എതിര്‍പ്പിനെ തുടര്‍ന്ന് കന്നഡ സംവരണ ബില്‍ മരവിപ്പിച്ചു

കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ അന്തിമതീരുമാനമുണ്ടാകൂ എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: സ്വകാര്യ മേഖലയില്‍ കന്നഡികര്‍ക്ക് തൊഴില്‍ സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് കര്‍ണാടക സര്‍ക്കാര്‍ അംഗീകാരം നല്‍കിയ കന്നഡ സംവരണ ബില്‍ മരവിപ്പിച്ചു. ഐടി മേഖലയില്‍ നിന്നുള്‍പ്പടെ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ അന്തിമതീരുമാനമുണ്ടാകൂ എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ കന്നഡ സംവരണ ബില്‍ അവതരിപ്പിച്ചത്. കന്നഡിഗര്‍ക്ക് അനുകൂലമായ സര്‍ക്കാരാണ് തന്റേത്. കന്നഡിഗര്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്നുമാണ് സിദ്ധരാമയ്യ പറഞ്ഞത്. സ്വകാര്യസ്ഥാപനങ്ങളിലെ ഗ്രൂപ്പ് സി, ഡി പോസ്റ്റുകളിലെ നിയമനമാണ് കന്നഡിഗര്‍ക്കായി സംവരണം ചെയ്തത്. സംസ്ഥാനത്തെ എല്ലാ സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ലോക്കല്‍ കാന്‍ഡിഡേറ്റ്സ് എന്നത് ബില്ലില്‍ വിശദമാക്കുന്നത് ഇപ്രകാരമാണ്. വ്യവസായം, ഫാക്ടറി, അല്ലെങ്കില്‍ മറ്റേതൊരു സ്ഥാപനമായാലും മാനേജ്മെന്റ് കാറ്റഗറിയില്‍ 50 ശതമാനവും തദ്ദേശീയരായ ഉദ്യോഗാര്‍ത്ഥികളെയാണ് പരിഗണിക്കേണ്ടത്. നോണ്‍- മാനേജ്മെന്റ് കാറ്റഗറിയില്‍ 70 ശതമാനം തദ്ദേശ ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കണമെന്നും ബില്ലില്‍ വിഭാവനം ചെയ്യുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉദ്യോഗാര്‍ത്ഥിക്ക് കന്നഡ ഭാഷ പഠിച്ചതായിട്ടുള്ള സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അല്ലാത്തവര്‍ 'നോഡല്‍ ഏജന്‍സി നിര്‍ദേശിക്കുന്ന കന്നഡ പ്രാവീണ്യ പരീക്ഷ വിജയിക്കണം. ഒഴിവുള്ള തൊഴിലിനായി പ്രാവീണ്യമുള്ള തദ്ദേശീയരായ ഉദ്യോഗാര്‍ത്ഥികളെ ലഭിച്ചില്ലെങ്കില്‍, നിയമത്തില്‍ ഇളവ് തേടി സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിനെ സമീപിക്കാവുന്നതാണ്. നിയമം ലംഘിക്കുന്ന സ്ഥാപന ഉടമ, മാനേജര്‍ തുടങ്ങിയവര്‍ക്ക് 10,000 രൂപ മുതല്‍ 25,000 രൂപ വരെ പിഴ ചുമത്തുന്നതാണെന്നും ബില്ലില്‍ വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

'സിംപിൾ അതാണ് ഇഷ്ടം'; കിങ് ഖാന്റെ പ്രായത്തെ തോൽപിച്ച സൗന്ദര്യത്തിന്റെ രഹസ്യം

സെബിയിൽ ഓഫീസർ ഗ്രേഡ് എ തസ്തികയിൽ ഒഴിവ് ; ഡിഗ്രികാർക്കും അവസരം; ശമ്പളം 1.84 ലക്ഷം വരെ

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

SCROLL FOR NEXT