ഫയല്‍ ചിത്രം 
India

കര്‍ണാടകയില്‍ കോവിഡ് രോഗികള്‍ 15,000ലധികം; തമിഴ്‌നാട്ടില്‍ 11,000ലേക്ക്

കര്‍ണാടകയിലും തമിഴ്‌നാട്ടിലും കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


ബംഗളൂരു:  കര്‍ണാടകയിലും തമിഴ്‌നാട്ടിലും കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കര്‍ണാടകയില്‍ ഇന്ന് പതിനഞ്ചായിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 146 പേര്‍ മരിച്ചു.

ഇന്ന് 15,785 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ. 7098 പേര്‍ രോഗമുക്തരായി. ഒന്നരലക്ഷത്തോളം സജീവ കേസുകളാണ് ഉള്ളത്. ഇതുവരെ 11,76,850 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 10,21,250 പേര്‍ രോഗമുക്തരായി. മരിച്ചവരുടെ എണ്ണം 13,497 ആണ്.

തമിഴ്‌നാട്ടില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 10,941 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 44 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 9,14,119 ആയി. ആകെ മരണം 13,157 ആണ്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചീഫ് ജസ്റ്റിസ് രാജിവയ്ക്കണം'; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് കെപിസിസി

റിയാദ് വിമാത്താവളം ശനിയാഴ്ച വരെ അടച്ചിടും

രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജാർഖണ്ഡിന് മികച്ച സ്കോർ; വിരാട് സിങ്ങിനും ആദിത്യ സിങ്ങിനും സെഞ്ച്വറി

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക