കര്‍ണാടക നിയമസഭയില്‍ നിന്ന് വീര്‍ സവര്‍ക്കറുടെ ചിത്രം നീക്കാന്‍ കോണ്‍ഗ്രസ് 
India

കര്‍ണാടക നിയമസഭയില്‍ നിന്ന് സവര്‍ക്കറുടെ ചിത്രം നീക്കാന്‍ കോണ്‍ഗ്രസ്; വലിയ വിലനല്‍കേണ്ടിവരുമെന്ന് ചെറുമകന്‍

2022 ബസവരാജ് ബൊമ്മൈ സര്‍ക്കരാണ് നിയമസഭാ മന്ദിരത്തില്‍ സവര്‍ക്കറുടെ ഛായചിത്രം സ്ഥാപിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടക നിയമസഭയ്ക്കുള്ളിലെ വീര്‍ സവര്‍ക്കറുടെ ചിത്രം നിക്കാന്‍ ചെയ്യാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ തീരുമാനിച്ചു. സവര്‍ക്കര്‍ കര്‍ണാട സംസ്ഥാനത്തിനായി ഒരു സംഭാവനയും ചെയ്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ തീരുമാനമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

2022ല്‍ ബസവരാജ് ബൊമ്മൈ സര്‍ക്കാരാണ് ബെല്‍ഗാമില്‍, ശീതകാലത്ത് സഭ സമ്മേളിക്കുന്ന സുവര്‍ണ സൗധയില്‍ സവര്‍ക്കറുടെ ഛായാചിത്രം സ്ഥാപിച്ചത്. വിവാദപാത്രമായ ഒരാളുടെ ചിത്രം എന്തിനാണ് സഭയ്ക്കുള്ളില്‍ സ്ഥാപിച്ചതെന്ന് അന്നു പ്രതീപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യ ചോദിച്ചിരുന്നു.

അതേസമയം, ചിത്രം നീക്കാനുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത് സവര്‍ക്കര്‍ രംഗത്തെത്തി. ടിപ്പു സുല്‍ത്താനെ വാഴ്ത്തുന്ന കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. സവര്‍ക്കറെ അവഹേളിക്കുന്നത് തുടര്‍ന്നാല്‍ അവര്‍ക്ക് വലിയ വിലനല്‍കേണ്ടിവരും. രാജ്യത്തിനായി വീര്‍ സവര്‍ക്കര്‍ ചെയ്ത സംഭാവനകള്‍ പരിഗണിക്കുമ്പോള്‍ നെഹ്രു എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.

സവര്‍ക്കര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയിട്ടില്ലെന്നും മാപ്പെഴുതിക്കൊടുത്ത് സ്വാതന്ത്രസമരത്തെ ഒറ്റുകൊടുത്തയാളെന്നുമാണ് കോണ്‍ഗ്രസ് വാദം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT