വിജയ് 
India

കരൂര്‍ ദുരന്തം: വിജയ് പ്രതിയാകാന്‍ സാധ്യത; മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും, കുറ്റപത്രം ഫെബ്രുവരിയില്‍

വിജയ്‌ക്കൊപ്പം തമിഴ്‌നാട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെയും പ്രതി ചേര്‍ക്കാനാണ് സാധ്യത.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കരൂര്‍ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ നടനും തമിഴ് വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയെ പ്രതിചേര്‍ക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. കേസില്‍ ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയോടെ സിബിഐ കുറ്റപത്രം സമര്‍പ്പിക്കും. വിജയ്‌ക്കൊപ്പം തമിഴ്‌നാട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെയും പ്രതി ചേര്‍ക്കാനാണ് സാധ്യത.

നിലവില്‍ ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് വിജയ്യെ രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരിക്കുകയാണ്. വിജയ്‌ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ജനുവരി 12-ന് നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലില്‍ വിജയ്ക്ക് മുന്‍പാകെ 90 ചോദ്യങ്ങളാണ് സിബിഐ ഉന്നയിച്ചിരുന്നത്. ഇതില്‍ ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് ഇപ്പോള്‍ വീണ്ടും ചോദ്യം ചെയ്യുന്നത്.

അതേസമയം വിജയ്ക്ക് എതിരെ തമിഴ്‌നാട് പൊലീസ് മൊഴി നല്‍കി. റാലിയില്‍ വലിയ ജനപങ്കാളിത്തം ഉണ്ടാകും എന്ന് ടിവികെ അറിയിച്ചില്ല എന്നാണ് പൊലീസ് പറഞ്ഞത്. 30,000ലധികം പേര്‍ എത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സിബിഐയോട് പറഞ്ഞിരിക്കുന്നത്. സുപ്രീംകോടതിയുടെ ഇടപെടലിന് പിന്നാലെയാണ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സിബിഐക്ക് വിട്ടത്. ഒരു സാക്ഷി എന്ന നിലയിലാണ് വിജയ്യെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത് എന്നായിരുന്നു സിബിഐ അറിയിച്ചിരുന്നത്.

karoor stampede case actor tvk chief vijay cbi questioning

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടും; കേരളത്തിലെ നേതൃത്വം ജനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കും'

3,300 ജിബി ഹൈ-സ്പീഡ് ഡാറ്റ; പുതിയ പ്ലാനുമായി ബിഎസ്എന്‍എല്‍

ശബരിമലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന; ജനുവരിയില്‍ പിഴയായി ഈടാക്കിയത് 364,000 രൂപ

എന്ത് കഴിച്ചാലും ഇനി ലിപ്സ്റ്റിക് പോവില്ല; ചില ലിപ്സ്റ്റിക് ഹാക്കുകൾ

ഓഫീസ് മുറിയില്‍ യൂണിഫോമില്‍ സ്ത്രീകളുമായി 'രതിലീലകള്‍'; കര്‍ണാടക ഡിജിപിയുടെ ദൃശ്യങ്ങള്‍ വൈറല്‍

SCROLL FOR NEXT