പഴയ തലമുറ റിട്ടയര്‍ ചെയ്യണം, പുതുതലമുറ ഉത്തരവാദിത്തം ഏറ്റെടുക്കണം: നിതിന്‍ ഗഡ്കരി

പുതിയ തലമുറ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്നും പഴയ തലമുറ മാറിനില്‍ക്കണമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
Nitin Gadkari
Nitin Gadkariഫയൽ
Updated on
1 min read

മുംബൈ: പുതിയ തലമുറ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്നും പഴയ തലമുറ മാറിനില്‍ക്കണമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. രാഷ്ട്രീയത്തില്‍ അടക്കം തലമുറമാറ്റം വേണമെന്ന ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെയാണ് ഗഡ്കരിയുടെ വാക്കുകള്‍.

കാര്യങ്ങള്‍ സുഗമമായി നടക്കാന്‍ തുടങ്ങുമ്പോള്‍ പുതിയ തലമുറ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണം. ഇതിന് പുതിയ തലമുറയ്ക്ക് സൗകര്യം ഒരുക്കാന്‍ പഴയ തലമുറ മാറി നില്‍ക്കണമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. അസോസിയേഷന്‍ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് (എഐഡി) പ്രസിഡന്റ് ആശിഷ് കാലെ സംഘടിപ്പിച്ച അഡ്വാന്റേജ് വിദര്‍ഭ-ഖസ്ദര്‍ ഔദ്യോഗിക് മഹോത്സവത്തെ സംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

Nitin Gadkari
ഡല്‍ഹിയില്‍ ഭൂചലനം, 2.8 തീവ്രത, പ്രഭവ കേന്ദ്രം വടക്കന്‍ ഡല്‍ഹി

'ക്രമേണ തലമുറയും മാറണമെന്ന് ഞാന്‍ വിശ്വസിക്കുന്നു.ആശിഷിന്റെ അച്ഛന്‍ എന്റെ സുഹൃത്താണ്. ഇപ്പോള്‍ നമ്മള്‍ ക്രമേണ വിരമിക്കാന്‍ തയ്യാറാകണം, ഉത്തരവാദിത്തം പുതിയ തലമുറയ്ക്ക് കൈമാറണം. വാഹനം സുഗമമായി ഓടാന്‍ തുടങ്ങുമ്പോള്‍, നമ്മള്‍ പിന്‍വാങ്ങി മറ്റ് എന്തെങ്കിലും ജോലി ചെയ്യണം,'- ഗഡ്കരി പറഞ്ഞു.

Nitin Gadkari
എസ്‌ഐആര്‍: രേഖകൾ സമര്‍പ്പിക്കാനുള്ള തീയതി ജനുവരി 30 വരെ നീട്ടി
Summary

Old Generation Should Retire, New Must Take Charge: Nitin Gadkari

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com