കരുണാനിധിയുടെ ജന്മദിനത്തില്‍ കോവിഡ് ധനസഹായം സ്വീകരിച്ച് സെക്രട്ടേറിയറ്റില്‍ നിന്ന് പുറത്തുവരുന്ന പുരോഹിതര്‍, പിടിഐ 
India

'വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍ പറഞ്ഞു, ആ ആഗ്രഹം നിറവേറ്റി'; കരുണാനിധിയുടെ ജന്മദിനത്തില്‍ എം കെ സ്റ്റാലിന്‍

ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന എം കരുണാനിധിയുടെ 98-ാം ജന്മദിനത്തോടനുബന്ധിച്ച് മകനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ കോവിഡ് ദുരിതാശ്വാസമായി ധനസഹായം നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന എം കരുണാനിധിയുടെ 98-ാം ജന്മദിനത്തോടനുബന്ധിച്ച് മകനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ കോവിഡ് ദുരിതാശ്വാസമായി ധനസഹായം നല്‍കി. സെക്രട്ടറിയേറ്റില്‍ എത്തിയ പുരോഹിതര്‍ക്ക് നാലായിരം രൂപ വീതമാണ് ധനസഹായമായി നല്‍കിയത്. 

തമിഴ്‌നാട് കോവിഡ് അതിതീവ്ര വ്യാപനം നേരിടുകയാണ്. തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ കോവിഡില്‍ ദുരിതനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി ധനസഹായം പ്രഖ്യാപിച്ച് എം കെ സ്റ്റാലിന്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അച്ഛന്‍ കരുണാനിധിയുടെ ജന്മദിനത്തോടനുബന്ധിച്ച് സെക്രട്ടറിയേറ്റിലേക്ക് ക്ഷണിച്ച പുരോഹിതന്മാര്‍ക്കാണ് 4000 രൂപ വീതം കോവിഡ് ദുരിതാശ്വാസമായി ധനസഹായം നല്‍കിയത്. 

നേരത്തെ കരുണാനിധിയുടെ സ്മാരകത്തില്‍ എത്തി എം കെ സ്റ്റാലിന്‍ ആദരാഞ്ജലി അര്‍പ്പിച്ചു. അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആവശ്യപ്പെട്ട കാര്യം നിറവേറ്റിയതായി സ്റ്റാലിന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈറോഡില്‍ വച്ചാണ് അച്ഛന്‍ ആഗ്രഹം പറഞ്ഞത്. ഡിഎംകെ വീണ്ടും അധികാരത്തില്‍ എത്തിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അച്ഛന്റെ ആഗ്രഹം നിറവേറ്റിയതായി സ്റ്റാലിന്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT