Kashmir is experiencing extreme weather with snowfall  X
India

രാക്ഷസത്തിരമാല പോലെ , കെട്ടിടങ്ങള്‍ മൂടി; കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച - വിഡിയോ

കശ്മീരിലെ പ്രധാന വിനോദകേന്ദ്രമായ സോനാമാര്‍ഗില്‍ ചൊവ്വാഴ്ച രാത്രി ശക്തമായ ഹിമപാതമുണ്ടായി.

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച. മുന്‍ വര്‍ഷങ്ങളേക്കാള്‍ മഞ്ഞുവീഴ്ച ഇത്തവണ കൂടുതലാണ്. ശ്രീനഗര്‍, ഷോപ്പിയാന്‍ ഉള്‍പ്പെടെ പ്രധാന സ്ഥലങ്ങളെല്ലാം മഞ്ഞുമൂടി. റോഡുകള്‍ തടസ്സപ്പെട്ടതോടെ നിരവധി വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയാണ്.

കശ്മീരിലെ പ്രധാന വിനോദകേന്ദ്രമായ സോനാമാര്‍ഗില്‍ ചൊവ്വാഴ്ച രാത്രി ശക്തമായ ഹിമപാതമുണ്ടായി. മലനിരകളില്‍ നിന്നും ശക്തമായ മഞ്ഞ് രാക്ഷസത്തിരമാല പോലെ പെട്ടെന്ന് വന്ന് കെട്ടിടങ്ങളെ മൂടിക്കളഞ്ഞു. നിമിഷനേരം കൊണ്ട് ആ പ്രദേശം മഞ്ഞിനടിയിലായി.

മഞ്ഞുവീഴ്ച ശക്തമായതിനെത്തുടര്‍ന്ന് മിക്ക വിമാന സര്‍വീസുകളും റദ്ദാക്കി. ജമ്മു-ശ്രീനഗര്‍ ദേശീയ പാത അടച്ചിട്ടു.11 ജില്ലകളില്‍ ഹിമപാതത്തിന് സാധ്യതയുണ്ടെന്ന് കശ്മീര്‍ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അനന്ത്‌നാഗ്, ബന്ദിപ്പോറ, ബാരാമുള്ള, കുല്‍ഗാം, കുപ്‌വാര, ദോഡ, കിഷ്ത്വാര്‍, പൂഞ്ച്, രജൗരി, രാംബാന്‍ എന്നീ ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു.

മൂന്ന് ദിവസത്തെ യാത്രയ്ക്ക് പോയവര്‍ തിരിച്ചുവരാനാകാതെ ഹോട്ടലില്‍ തന്നെ കഴിയുകയാണ്. കാലാവസ്ഥാ മാറ്റം വ്യക്തമാക്കിക്കൊണ്ട് നിരവധി മലയാളികള്‍ വിഡിയോ പങ്കുവെക്കുന്നുണ്ട്.

Kashmir is experiencing extreme weather with snowfall heavier than in previous years, blanketing areas like Srinagar and Manali

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഐക്യത്തിന് പിന്നില്‍ ഒരു അജണ്ടയുമില്ല, സുകുമാരന്‍ നായര്‍ നിഷ്‌കളങ്കന്‍: വെള്ളാപ്പള്ളി നടേശന്‍

കറിയില്‍ ഉപ്പ് കൂടിയാൽ ഇനി പേടിക്കേണ്ട, പരിഹാരമുണ്ട്

ശബരിമല അടക്കമുള്ള 1450 ക്ഷേത്രങ്ങളിലെ ഇടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യണം, അടുത്ത മണ്ഡലകാലത്തിന് മുന്‍പ്; അഴിമതി തടയാന്‍ ഹൈക്കോടതി

'സർവ്വം മായക്ക് ശേഷം എന്റെ ഇൻസ്റ്റ​ഗ്രാം മുഴുവൻ നിവിനാണ്, അതിൽ എനിക്ക് സന്തോഷവുമുണ്ട്'; പ്രീതി മുകുന്ദൻ

ആധാറിലെ മൊബൈല്‍ നമ്പര്‍ മാറ്റണോ?, ഇനി എളുപ്പം; ചെയ്യേണ്ടത് ഇത്രമാത്രം

SCROLL FOR NEXT