പ്രതീകാത്മക ചിത്രം 
India

കേരളത്തിനു വീണ്ടും നേട്ടം; നീതി ആയോഗിന്റെ ആരോഗ്യ സൂചികയില്‍ ഒന്നാമത് 

ഉത്തര്‍പ്രദേശ് ആണ് പട്ടികയില്‍ ഏറ്റവും പിന്നില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആരോഗ്യ രംഗത്തെ സംസ്ഥാനങ്ങളുടെ പ്രകടനം അടിസ്ഥാനമാക്കി നീതി ആയോഗ് തയാറാക്കിയ സൂചികയില്‍ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. 2019-20 വര്‍ഷത്തെ ദേശീയ ആരോഗ്യ സൂചിക നീതി ആയോഗ് പുറത്തിറക്കി. ഉത്തര്‍പ്രദേശ് ആണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.

ആരോഗ്യ രംഗത്തെ പ്രകടനം മെച്ചപ്പെടുത്താന്‍ സംസ്ഥാനങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൂചിക പ്രസിദ്ധീകരിക്കുന്നതെന്ന് നീതി ആയോഗ് ട്വീറ്റ് ചെയ്തു. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ഇടയില്‍ ആരോഗ്യകരമായ മത്സരത്തിനും ഇതു സഹായകമാവുമെന്ന് ട്വീറ്റില്‍ പറയുന്നു.

കേരളത്തിനു പിന്നിലായി തമിഴ്‌നാട് രണ്ടാംസ്ഥാനത്തും തെലങ്കാന മൂന്നാം സ്ഥാനത്തും എത്തി. ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ മിസോറം ആണ് ഒന്നാമത്. ലോകബാങ്കിന്റെ സാങ്കേതിക സഹായത്തോടെയും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ സഹകരണത്തോടെയുമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ന്യൂയോർക്കിൽ റെയിൽവേ ട്രാക്കിലിരുന്ന ഇന്ത്യൻ വംശജയും സുഹൃത്തും ട്രെയിൻ തട്ടി മരിച്ചു: ചിരിച്ചുകൊണ്ട് ട്രാക്കിലിരുന്നെന്ന് ഡ്രൈവർ

ഫ്ലാക്സ് സീഡ് ജെല്ല് വീട്ടിൽ തയ്യാറാക്കാം, ഡ്രൈ ഹെയറിന് മികച്ചത്

നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

അച്ഛന് രണ്ട് ഭാര്യമാരുണ്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല, അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍: ഷോബി തിലകന്‍