മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഫയൽ ചിത്രം
India

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെയും അമേഠിയിലെയും സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തി. പാര്‍ട്ടി വക്താവ് സുപ്രിയ ശ്രീനാതെയാണ് ഇക്കാര്യം അറിയിച്ചത്.

റായ്ബറേലിയിലെയും അമേഠിയിലെയും സ്ഥാനാര്‍ഥികളെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ്, പാര്‍ട്ടി തീരുമാനം. റായ്ബറേലിയില്‍ പ്രിയങ്കയും അമേഠിയില്‍ രാഹുല്‍ ഗന്ധിയും മത്സരിക്കണമെന്ന് യുപി കോണ്‍ഗ്രസ് ഘടകം ആവശ്യപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ ദിവസം ചേര്‍ന്ന തെരഞ്ഞെടുപ്പു സമിതി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനമെടുക്കാനായില്ലെന്നാണ് സൂചനകള്‍. പാര്‍ട്ടി നിര്‍ദേശിച്ചാല്‍ അമേഠിയില്‍ മത്സരിക്കുമെന്നാണ് നേരത്തെ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതില്‍ രഹസ്യമൊന്നുമില്ലെന്നും ഉചിത സമയത്ത് പ്രഖ്യാപനമുണ്ടാവുമെന്നും സുപ്രിയ പറഞ്ഞു. തെരഞ്ഞെടുപ്പു സമിതി ഇക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷനായിരിക്കും അന്തിമ തീരുമാനം എടുക്കുന്നതെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT