എയർഇന്ത്യയെ വിമർശിച്ച് ഖശ്ബു / ചിത്രം ട്വിറ്റർ 
India

ഒരു വീൽ ചെയർ കിട്ടാൻ 30 മിനിറ്റ് കാത്തിരിക്കേണ്ടി വന്നു, എയർ ഇന്ത്യയെ വിമർശിച്ച് ഖുശ്ബു

കാലിന്റെ ലി​ഗമെന്റിന് പ്രശ്നമുള്ള തനിക്ക് ഒരു വീൽചെയർ കിട്ടാൻ ചെന്നൈ വിമാനത്താവളത്തിൽ 30 മിനിറ്റ് കാത്തിരിക്കേണ്ടി വന്നെന്ന് ഖുശ്‌ബു ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: എയർ ഇന്ത്യയിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. കാലിന്റെ ലി​ഗമെന്റിന് പ്രശ്നമുള്ള തനിക്ക് ഒരു വീൽചെയർ കിട്ടാൻ ചെന്നൈ വിമാനത്താവളത്തിൽ 30 മിനിറ്റ് കാത്തിരിക്കേണ്ടി വന്നെന്ന് ഖുശ്‌ബു ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.    

‌മുട്ട് വേദനയോടെ വരുന്ന ഒരു യാത്രക്കാരനെ കൊണ്ട് പോകാൻ വേണ്ട അടിസ്ഥാന സൗകര്യമായ ഒരു വീൽചെയർ പോലും നിങ്ങൾക്ക് ലഭ്യമാക്കാൻ സാധിച്ചില്ല. മറ്റൊരു എയർലൈൻസിൽ നിന്നും വീൽചെയർ കൊണ്ടു വരുന്നത് വരെ കാലിന്റെ ലി​ഗമെന്റിന് പ്രശ്‌നമുള്ള എനിക്ക് 30 മിനിറ്റാണ് ചെന്നൈ എയർപോർട്ടിൽ കാത്തിരിക്കേണ്ടതായി വന്നതെന്നാണ് ഖുശ്ബുവിന്റെ ട്വീറ്റ്.

പോസ്റ്റിൽ എയർ ഇന്ത്യയേയും താരം ടാ​ഗ് ചെയ്‌തിട്ടുണ്ട്. അതേസമയം ഖുശ്ബുവിന് നേരിടേണ്ടി വന്ന ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച് എയർഇന്ത്യയും മറുപടി നൽകി. വിഷയം ചെന്നൈ വിമാനത്താവളത്തിലെ സം​ഘവുമായി ബന്ധപ്പെട്ട് ഉടൻ പരിഹരിക്കാമെന്നും എയർലൈൻ റീട്വീറ്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT