പ്രതീകാത്മക ചിത്രം 
India

17 വര്‍ഷം മുന്‍പ് പതിനഞ്ചാം വയസില്‍ തട്ടിക്കൊണ്ടുപോയി, പൊലീസിന് രഹസ്യവിവരം; അതേസ്ഥലത്ത് നിന്ന് തന്നെ യുവതിയെ കണ്ടെത്തി  

17 വര്‍ഷം മുന്‍പ് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 17 വര്‍ഷം മുന്‍പ് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി. തട്ടിക്കൊണ്ടുപോയ സ്ഥലത്ത് നിന്ന് തന്നെയാണ് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. തട്ടിക്കൊണ്ടുപോകുന്ന സമയത്ത് പെണ്‍കുട്ടിക്ക് 15 വയസായിരുന്നു പ്രായം. നിലവില്‍ 32 വയസുള്ള യുവതിയെ ഡല്‍ഹിയില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്.

സീമാപുരി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്. 17 വര്‍ഷം മുന്‍പ് മകളെ ഗോകല്‍പുരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയതായി മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം യുവതിയെ കണ്ടെത്തിയത്. 

2006ലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വീട്ടില്‍ നിന്ന് പോയ ശേഷം ഉത്തര്‍പ്രദേശ് സ്വദേശിയായ ദീപക്കിനൊപ്പമായിരുന്നു താമസമെന്ന് യുവതി വെളിപ്പെടുത്തി. ഉത്തര്‍പ്രദേശിലായിരുന്നു താമസം. ലോക്ക്ഡൗണ്‍ സമയത്ത് തര്‍ക്കത്തെ തുടര്‍ന്ന് ദീപക്കിനെ ഉപേക്ഷിച്ച് ജനിച്ച് വളര്‍ന്ന സ്ഥലമായ ഗോകല്‍പുരിയിലേക്ക് മടങ്ങിയെത്തി. തുടര്‍ന്ന് വാടകയ്ക്ക് താമസിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT