പ്രധാനമന്ത്രി നരേന്ദ്ര മോദി/പിടിഐ 
India

'പ്രധാനമന്ത്രിയെ വധിക്കും നരേന്ദ്ര മോദി സ്റ്റേഡിയം തകർക്കും': ലോറൻസ് ബിഷ്ണോയിയെ വിട്ടയയ്ക്കണമെന്ന് ഭീഷണി സന്ദേശം

ലോറൻസ് ബിഷ്ണോയിയെ വിട്ടയക്കുകയും 500 കോടി രൂപ നൽകണമെന്നുമാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ജയിലിൽ കഴിയുന്ന ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയെ വിട്ടയച്ചില്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണി സന്ദേശം. കേന്ദ്ര ഏജൻസിക്കാണ് ഇ മെയിൽ സന്ദേശം ലഭിച്ചത്.  ലോറൻസ് ബിഷ്ണോയിയെ വിട്ടയക്കുകയും 500 കോടി രൂപ നൽകണമെന്നുമാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം തകർക്കുമെന്നും സന്ദേശത്തിലുണ്ട്. 

‘ലോറൻസ് ബിഷ്ണോയിയെ മോചിപ്പിക്കുകയും 500 കോടി രൂപ നൽകുകയും ചെയ്തില്ലെങ്കിൽ നരേന്ദ്ര മോദിയേയും നരേന്ദ്ര മോദി സ്റ്റേഡിയവും ‍‍ഞങ്ങൾ തകർക്കും. എല്ലാം ഹിന്ദുസ്ഥാനിലാണ് വിൽക്കുന്നത്. അതിനാൽ ഞങ്ങൾക്കും ചിലതൊക്കെ വാങ്ങണം. നിങ്ങൾ എത്ര മുൻകരുതൽ എടുത്താലും ‍ഞങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കില്ല. നിങ്ങൾക്ക് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ മെയിലിൽ പറഞ്ഞതുപോലെ ചെയ്യുക’- എന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. 

ഭീഷണിയെ തുടർന്ന് എഐഎ മുംബൈ പൊലീസ്, ഗുജറാത്ത് പൊലീസ്, പ്രധാനമന്ത്രിയുടെ സുരക്ഷാ സമിതി എന്നിവർക്ക് ജാഗ്രതാ നിർദേശം നൽകി.ഇമെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള നീക്കവും ആരംഭിച്ചു. വാങ്കഡെ സ്റ്റേഡിയത്തിൽ അഞ്ച് ലോകകപ്പ് മാച്ച് നടക്കുന്നതിനാൽ മുംബൈ പൊലീസ് സുരക്ഷ ശക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചു.     

2014 മുതല്‍ ജയിലില്‍ തടവില്‍ കഴിയുകയാണ് ബിഷ്‌ണോയ്. ജയിലിനുള്ളില്‍ കിടന്നുകൊണ്ടാണ് ഇയാള്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പഞ്ചാബ് ഗായകന്‍ സിദ്ധു മാസേവാലയുടെ കൊലപാതകം ഉള്‍പ്പടെ നിരവധി കേസുകളാണ് ബിഷ്‌ണോയിയുടെ പേരിലുള്ളത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT